കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

 

മലപ്പുറം   താനൂരിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. താമിർ ജിഫ്രി മരിച്ച രാത്രിയിലെ താനൂർ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. 


ഗുരുതരാവസ്ഥയിലായ താമിർ ജിഫ്രിയെ പൊലീസുകാർ ചുമന്ന് പൊലീസ് ജീപ്പിൽ കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ ജീപ്പിൽ കയറ്റിയ ശേഷവും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വൈകിയെന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്.


പുലർച്ചെ 4.18നാണ് താമിർ ജിഫ്രിയെ പൊലീസ് ജീപ്പിൽ കയറ്റുന്നത്. എന്നാൽ ജീപ്പ് സ്റ്റേഷൻ വിട്ടത് അഞ്ച് മിനിറ്റിന് ശേഷം 4.23നാണ്. ഗുരുതരാവസ്ഥയിലായിരുന്ന താമിറിനെ ആശുപത്രിയിലെത്തിക്കു ന്നതിൽ ഈ സമയവ്യത്യാസം നിർണായകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. 


മൂന്ന് വർഷമായി കുടുംബം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ പൊലീസ് സ്റ്റേഷന് പുറത്തെ ദൃശ്യങ്ങൾ ലഭിച്ചത്. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments