യെസ് വാർത്താ ക്രൈം ബ്യൂറോ
കോട്ടയം മെഡിക്കൽ കോളേജ് പ്രൈവറ്റ് ബസ്റ്റാന്റിന് സമീപമുള്ള സി.എസ്. ഐ. അസൻഷ്യൽ ചർച്ചിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കൈപ്പുഴ പള്ളി ഭാഗത്ത് മുണ്ടക്കൽ വീട്ടിൽ എം.സി കുര്യൻ(61) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കഴിഞ്ഞദിവസം വൈകുന്നേരം 3 മണിയോടുകൂടി പള്ളിയുടെ വാതിൽ തള്ളി തുറന്ന് അകത്തുകയറി ഭണ്ഡാരക്കുറ്റിയുടെ പൂട്ട് പൊളിച്ച് പണം മോഷ്ടിക്കുകയായിരുന്നു. തുടർന്ന് പള്ളിയില്‍ നിന്നും പോലീസിൽ വിവരം അറിയിക്കുകയും ഗാന്ധിനഗർ പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.

ഇയാൾക്ക്
തിരുവല്ല,ചെങ്ങന്നൂർ,ഏറ്റുമാനൂർ, വാകത്താനം, ആലപ്പുഴ സൗത്ത്,
പാമ്പാടി,തലയോലപ്പറമ്പ്, പാലാ, കോട്ടയം ഈസ്റ്റ്, കിടങ്ങൂർ
എന്നിവിടങ്ങളിലായി നിരവധി മോഷണ കേസുകൾ നിലവിലുണ്ട്.
ഗാന്ധിനഗർ
സ്റ്റേഷൻ എസ്.എച്ച്. ഓ ഷിജി കെ, എസ്.ഐ മാരായ പ്രദീപ് ലാൽ, മാർട്ടിൻ,
എ.എസ്.ഐ മാരായ പത്മകുമാർ, രവി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാളെ കോടതിയിൽ ഹാജരാക്കി.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments