സ്വന്തം ലേഖകൻ
ചേർപ്പുങ്കൽ പഴയ പാലം ചെറുവാഹനങ്ങൾ മാത്രമേ ഇപ്പോൾ കടത്തിവിടുന്നുള്ളൂ. ഇതിനിടയിൽ കൈവരിയുടെ സ്ലാബുകൾ കൂടി അലക്ഷ്യമായി പാലത്തിലിട്ടാലോ?
പഴയ പാലത്തിൻ്റെ കൈവരിയുടെ തകർന്ന സ്ലാബിനു പകരം പുതിയത് മറ്റെവിടെങ്കിലും വെച്ചുണ്ടാക്കി, സെറ്റ് ചെയ്യാനായി പാലത്തിൽ എത്തിക്കുന്നതിനു പകരം, പാലത്തിലിട്ടുതന്നെ നിർമ്മിക്കുകയും കൂട്ടിയിടുകയും ചെയ്യുന്നതായാണ് ആക്ഷേപം. കുറേ മാസങ്ങളായി മറ്റു പണികളൊന്നും നടക്കുന്നുമില്ല.
വീതി കുറഞ്ഞ പലത്തിൽ വാഹനങ്ങൾക്ക് കേടുപാടുണ്ടാക്കിയും, ഗതാഗത തടസ്സമുണ്ടാക്കിയും വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയും, സ്ലാബുകൾ പാലത്തിൽ കിടക്കുകയാണ്.
മൂന്നു ദിവസത്തിനുള്ളിൽ ഈ സ്ലാബുകൾ മാറ്റിയില്ലെങ്കിൽ എന്തു വേണമെന്ന് തങ്ങൾ തീരുമാനിച്ചിട്ടുണ്ടെന്ന് ചേർപ്പുങ്കൽ വൈ.എം. സി. ഡബ്ലൂ. എ, വ്യാപാരി വ്യവസായ ഏകോപന സമിതി, ചേർപ്പുങ്കൽ റെസിഡൻസ് അസോസിയേഷൻ, ഫ്രണ്ട്‌സ് ക്ലബ്, ഓട്ടോ ടാക്സി തൊഴിലാളികൾ, കെഴുവംകുളം യുവാ ക്ലബ് ഭാരവാഹികൾ പറയുന്നു.
0 Comments