ബിനീഷ് രവി
കെ എസ് ആര്‍ ടി സിയുടെ 'ഗ്രാമ വണ്ടി' കടുത്തുരുത്തിയില്‍ സര്‍വീസ് ആരംഭിച്ചു. ഇന്ന് രാവിലെ മന്ത്രി ആന്റണി രാജു ഗ്രാമ വണ്ടി പദ്ധതി ഉദ്ഘാടനം ചെയ്തു.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പൊതുഗതാഗത സംവിധാനത്തിന് പുതിയ ചുവടുവെപ്പുകളുമായി പ്രസിഡന്റ് പി വി സുനിലിന്റെ നേതൃത്വത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയാണ് കെ എസ് ആര്‍ ടി സിയുടെ ഗ്രാമവണ്ടി പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചത്.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തും ആറ് ഗ്രാമപഞ്ചായത്തുകളും കൈകോര്‍ത്താണ് ഉള്‍പ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ഗ്രാമ വണ്ടിക്ക് ആവശ്യമായ ഡീസല്‍ ചെലവ് കണ്ടെത്തുന്നത്. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ കൂടുതല്‍ ബാധ്യത ഏറ്റെടുത്ത് പിന്നാക്ക മേഖലകളില്‍ സര്‍വീസ് വ്യാപിപ്പിക്കാന്‍ കെ എസ് ആര്‍ ടി സി ക്ക് സാധിക്കാത്ത സാഹചര്യത്തിലാണ് ഡീസല്‍ ചെലവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കണമെന്ന നിബന്ധനയോടെ ഗ്രാമ വണ്ടി പദ്ധതി നടപ്പിലാക്കുന്നത്.
സ്റ്റോപ്പുകള്‍ ഇവിടെയൊക്കെ :
വൈക്കം വെട്ടിക്കാട്ടുമുക്ക്- വെള്ളൂര്‍- മുളക്കുളം- ഞീഴൂര്‍- മരങ്ങോലി- വാക്കാട്- കുറവിലങ്ങാട് റൂട്ടില്‍ ഒരു ബസ്സും വൈക്കം കോരിക്കല്‍- എഴുമാന്തുരുത്ത്- കാപ്പുംതല ഐ എച്ച് ആര്‍ ഡി കോളേജ് - മരങ്ങോലി റൂട്ടില്‍ രണ്ടാമത്തെ ബസ് സര്‍വീസ് നടത്തും.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments