ടോറസ് ലോറിയുടെ ടയര്‍ പൊട്ടിത്തെറിച്ചു. സ്‌ഫോടന ശബ്ദത്തില്‍ റോഡരുകില്‍ നിന്ന പോലീസുകാരന്‍ തെറിച്ചുവീണു.






 സ്വന്തം ലേഖകൻ

പാലാ നഗരത്തില്‍ ടോറസ് ലോറിയുടെ ടയര്‍ പൊട്ടിത്തെറിച്ചു. വന്‍സ്‌ഫോടന ശബ്ദത്തോടെയാണ് ടയര്‍ പൊട്ടിയത്. റോഡരുകില്‍ നില്‍ക്കുകയായിരുന്ന പോലീസുകാരന്‍ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തെറിച്ചുവീണു. 

ഇന്നലെ ഉച്ചതിരിഞ്ഞ് 2 മണിയോടെ പാലാ കിഴതടിയൂര്‍ റൗണ്ടാനയ്ക്ക് സമീപമായിരുന്നു അപകടം. 




തൊടുപുഴ റോഡില്‍ നിന്ന് പാലാ ടൗണിലേക്ക് എം-സാന്‍ഡ് കയറ്റിവന്ന ടോറസ് ലോറിയുടെ ഇടതുവശത്തെ ടയറാണ് പൊട്ടിത്തെറിച്ചത്. റോഡരുകില്‍ നില്‍ക്കുകയായിരുന്ന പാലാ ട്രാഫിക് പോലീസുകാരനായ ശിവദാസനാണ് തെറിച്ച് വീണത്. റോഡരുകില്‍ വച്ചിരുന്ന ബൈക്കിലേക്ക് കയറാന്‍ ശിവദാസന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു വന്‍ ശബ്ദത്തോടെ  ടയര്‍ പൊട്ടിത്തെറിച്ചത്. 




വീഴ്ചയില്‍ കാലില്‍ മരപ്പും കേള്‍വി ശക്തിക്ക് തകരാറും ഉണ്ടായതിനെ തുടര്‍ന്ന് പോലീസുകാരനെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രഥമശുശ്രൂഷക്ക് ശേഷം വിട്ടയയ്ക്കുകയും ചെയ്തു. 



അശ്രദ്ധമായ ഡ്രൈവിംഗിന് ലോറി ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തതായി പോലീസ് പറഞ്ഞു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments