ചേർപ്പുങ്കൽ പഴയപാലത്തിൽ നിരത്തിവെച്ചിരുന്ന സ്ലാബുകൾ നീക്കി ഇനി യാത്രക്കാർക്കും വാഹനങ്ങൾക്കും പേടി കൂടാതെ സഞ്ചരിക്കാം.

യെസ് വാർത്ത ഇംപാക്ട്







സുനിൽ പാലാ

ചേർപ്പുങ്കൽ പഴയ പാലത്തിൽ നിരത്തിയിരുന്ന സ്ലാബുകൾ നീക്കി. പഴയ പാലത്തിൽ സ്ലാബുകൾ നിരത്തിയതിനെതിരെ ചേർപ്പുങ്കലിലെ വ്യാപാരി സമൂഹവും ഓട്ടോ-ടാക്സി തൊഴിലാളികളും വിവിധ സംഘടനകളും രംഗത്തു വന്നത് "യെസ് വാർത്ത " റിപ്പോർട്ട് ചെയ്തിരുന്നു.

സ്ലാബുകൾ നീക്കണമെന്നാവശ്യപ്പെട്ട് കൊഴുവനാൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജേഷും മുന്നോട്ടു വന്നു. 

ഇതേ തുടർന്ന് പ്രശ്നത്തിൽ മോൻസ് ജോസഫ് എം. എൽ. എ ഇടപെടുകയും ഇന്നലെ വൈകിട്ടോടെ  പാലത്തിൽ വെച്ചിരുന്ന മുഴുവൻ സ്ലാബുകളും മാറ്റുകയുമായിരുന്നു.

പഴയ പാലം  സാധനങ്ങൾ കൊണ്ടിടാനുള്ള ഗോഡൗൺ ആക്കിയതിനെതിരെ ജന രോഷം ശക്തമായിരുന്നു.




ചേർപ്പുങ്കൽ പഴയ പാലത്തിലൂടെ  ചെറുവാഹനങ്ങൾ മാത്രമേ ഇപ്പോൾ കടത്തിവിടുന്നുള്ളൂ. ഇതിനിടയിൽ കൈവരിയുടെ സ്ലാബുകൾ കൂടി അലക്ഷ്യമായി  പാലത്തിലിട്ടതാണ് പ്രശ്നമായത്.




പഴയ പാലത്തിൻ്റെ  കൈവരിയുടെ തകർന്ന  സ്ലാബിനു പകരം പുതിയത്  മറ്റെവിടെങ്കിലും വെച്ചുണ്ടാക്കി, സെറ്റ്  ചെയ്യാനായി പാലത്തിൽ എത്തിക്കുന്നതിനു പകരം, പാലത്തിലിട്ടുതന്നെ നിർമ്മിക്കുകയും കൂട്ടിയിടുകയും ചെയ്യുന്നതായാണ് ആക്ഷേപമുയർന്നത്.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments