സ്വന്തം ലേഖകൻ
കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു.
കിടങ്ങൂര്‍ എല്‍.പി.ബി സ്കൂള്‍, പിറയാര്‍ എല്‍.പി.ബി സ്കൂള്‍, കിടങ്ങൂര്‍ സൌത്ത് എല്‍.പി.ജി സ്കൂള്‍, ചെമ്പിളാവ് ഗവ. യു പി സ്കൂള്‍ എന്നിവടങ്ങളിലെ നാനൂറോളം കുട്ടികള്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക.
വാര്‍ഷിക പദ്ധതിയില്‍ ആറ് ലക്ഷം രൂപയാണ് പഞ്ചായത്ത് ഇതിനായി അനുവദിച്ചിരിക്കുന്നതെന്ന് പ്രസിഡൻ്റ് ബോബിച്ചൻ കിക്കോലിൽ "യെസ് വാർത്ത "യോടു പറഞ്ഞു.
ആഴ്ചയില്‍ അഞ്ച് ദിവസവും വിവിധയിനം ഭക്ഷണമാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രഭാത ഭക്ഷണ വിതരണത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം പിറയാര്‍ ഗവ. എല്‍ പി സ്കൂളില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഹേമ രാജുവിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബോബി മാത്യു നിര്‍വഹിച്ചു.
യോഗത്തില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സനല്‍കുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ തോമസ് മാളിയേക്കല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ദീപലത, മെമ്പര്‍മാരായ മേഴ്സി ജോണ്‍ മൂലക്കാട്ട് , അശോകന്‍ പൂതമന, ഹെല്‍ത്ത് ഇന്‍സ്‍പെക്ടര്‍ ഷിബുമോന്‍, മെബര്‍മാരായ റ്റീനാ മാളിയേക്കല്‍ , ലൈസമ്മ ജോര്‍ജ്ജ്, സുരേഷ് പി ജി, സെക്രട്ടറി രാജീവ് എസ് കെ, സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീകല .എസ് എന്നിവര്‍ സംസാരിച്ചു.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments