യെസ് വാർത്താ ക്രൈം ബ്യൂറോ
സ്കൂട്ടർ മോഷണ കേസിൽ യുവാവ് അറസ്റ്റിൽ. അയര്‍ക്കുന്നത്ത് സ്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ കുമരകം അപ്സര ജംഗ്ഷന് സമീപം അത്തിക്കളം ഡിവിൻ ലാല്‍ (24) എന്നയാളെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
അയർക്കുന്നത്ത് ലോട്ടറി കച്ചവടം നടത്തുന്ന സുധീഷ് എന്നയാളുടെ സ്കൂട്ടറാണ് ഡിവിൻ മോഷ്ടിച്ചു കൊണ്ടുപോയത്.
സുധീഷ് സ്കൂട്ടർ കടയ്ക്ക് സമീപം പാർക്ക് ചെയ്തതിനുശേഷം കടയിൽ കയറിയ നേരം പ്രതി സ്കൂട്ടറുമായി കടന്നു കളയുകയായിരുന്നു.
സുധീഷിന്റെ പരാതിയെ തുടർന്ന് അയക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും , തുടർന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ സ്കൂട്ടർ മോഷ്ടിച്ചു കൊണ്ടുപോയത് ഡിവിൻ ആണെന്ന് തിരിച്ചറിയുകയും ചെയ്തു.
ഇതിനിടയിൽ അടുത്ത ദിവസം ഡിവിൻ മോഷ്ടിച്ച സ്കൂട്ടറുമായി പോകുന്നതിനിടയിൽ ആക്സിഡന്റ് സംഭവിക്കുകയും ഇത് അറിഞ്ഞു പോലീസ് ആശുപത്രിയിൽ എത്തുമ്പോഴേക്കും ഇയാൾ അവിടെ നിന്ന് കടന്നുകളയുകയുമായിരുന്നു.
തുടര്‍ന്ന് പോലീസ് സംഘത്തിന്റെ ശക്തമായ തിരച്ചിനൊടുവിൽ ഇയാളെ കുമരകത്തുനിന്നും പിടികൂടുകയായിരുന്നു. പ്രതിക്ക് കുമരകം പോലീസ് സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments