യെസ് വാർത്താ ക്രൈം ബ്യൂറോ
ഏറ്റുമാനൂർ കിഴക്കുംഭാഗം കുരിശുമല ഭാഗത്ത് വെള്ളാരംപാറ അരുൺ രാജ് (30) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം തന്റെ സുഹൃത്തായ ബാബുവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഒരുമിച്ച് ജോലി ചെയ്തിരുന്ന അരുൺ രാജും, ബാബുവും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇവർ ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് ലഭിച്ച മൊബൈൽ ഫോണിന്റെ പേരിൽ വാക്ക് തർക്കം ഉണ്ടാവുകയും, അരുൺ രാജ് ഓട് ഉപയോഗിച്ച് ബാബുവിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു.
തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
0 Comments