രാമപുരത്ത് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന് തുടക്കമായി





വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ഇന്ന് ആരംഭിച്ചു. 

രാവിലെ 9 ന് ചേര്‍പ്പുങ്കല്‍ പള്ളി സീനിയര്‍ അസിസ്റ്റന്റ് വികാരി ഫാ. തോമസ് ഒലായത്തില്‍ കുര്‍ബാനയര്‍പ്പിച്ചു. ഫാ. ജോസഫ് മുളഞ്ഞനാലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലിയര്‍പ്പിച്ചു. ഫാ. മാത്യു തേവര്‍കുന്നേല്‍ സന്ദേശം നല്‍കി, ഫാ. അഗസ്റ്റിന്‍ കണ്ടത്തിന്‍കുടിലില്‍ നൊവേന പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. 




നാളെ  രാവിലെ 9 മണിക്ക് കുര്‍ബാന, 10.30 ന് പാലാ രൂപതാ മാതൃവേദി -  പിതൃവേദി സംഘടനകളുടെ കുഞ്ഞച്ചന്‍ തീര്‍ത്ഥാടനം, കുര്‍ബാന, വൈകിട്ട് 4 ന് കുര്‍ബാന.

"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments