കടനാട് ഫൊറോന പള്ളി തിരുനാൾ : ഭക്തിസാന്ദ്രം പഞ്ചപ്രദക്ഷിണ സംഗമം.




കടനാട് ഫൊറോന പള്ളി തിരുനാൾ : ഭക്തിസാന്ദ്രം
പഞ്ചപ്രദക്ഷിണ സംഗമം. 

 തീർഥാടന കേന്ദ്രമായ കടനാട് സെൻ്റ് അഗസ്റ്റിൽ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിൻ്റെ ദർശനത്തിരുനാളിനോടനുബന്ധിച്ച് ഇന്ന് വൈകിട്ട് നടന്ന ചരിത്ര പ്രസിദ്ധമായ പഞ്ച പ്രദക്ഷണ സംഗമം ഭക്തിസാന്ദമായി. വിശ്വാസ സമൂഹം ഒഴുകിയെത്തിയ പ്രദക്ഷിണത്തിൽ ആയിരങ്ങൾ അണിനിരന്നു.        


       വല്യാത്ത്    കപ്പേള ,വാളികുളം കപ്പേള, കാവുംകണ്ടം കപ്പേള, കൊല്ലപ്പള്ളി കപ്പേള, ഐങ്കൊമ്പ് കുരിശുങ്കൽ പന്തൽ എന്നിവിടങ്ങളിൽ നിന്നും ആരംഭിച്ച പ്രദക്ഷിണങ്ങൾ വൈകിട്ട്  5 ന് കുരിശും തൊട്ടിയിൽ എത്തി. 


വലിയ പള്ളിയിൽ നിന്നും ഇടവകമധ്യസ്ഥനായ വിശുദ്ധ ആഗസ്തീനോസിൻ്റെ തിരുസ്വരൂപം പ്രദക്ഷിണമായി എത്തി പ്രദക്ഷിണങ്ങളെ വരവേറ്റു. തുടർന്ന് പ്രദക്ഷിണ സംഗമവും എതിരേല്പും നടന്നു. 


ആയിരക്കണക്കിന് വിശ്വാസികളാണ് സംഗമത്തിൽ സംബന്ധിച്ചത്. തിരിവെഞ്ചരിപ്പിനെ തുടർന്ന് ചെറിയ പള്ളിയിൽ നിന്നും വിശുദ്ധൻ്റെ തിരുസ്വരൂപം പ്രദക്ഷിണമായി ഇടവക ദേവാലയത്തിൽ പ്രതിഷ്ഠിച്ചു.
തുടർന്ന് ആഘോഷമായ കുർബാന ,സന്ദേശം, വേസ്പര , പ്രദക്ഷിണം, കപ്ലോൻ വാഴ്ച എന്നിവ നടന്നു.
  പ്രധാന തിരുനാൾ ദിനമായ നാളെ  (16-1- 26) രാവിലെ 10 ന് ജഗദൽ പൂർ ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിൽ ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നല്കും.


 12 ന് തിരുനാൾ പ്രദക്ഷിണം, ഒന്നിന് ആഘോഷമായ കഴു ന്ന് എഴുന്നള്ളിക്കൽ. രാത്രി  7 ന് പിന്നണി ഗായകൻ വിധുപ്രതാപ് നയിക്കുന്ന ഗാനമേള. 
     17 ന് പരേതരായ ഇടവകാംഗങ്ങളുടെ ഓർമദിനം. രാവിലെ 6 ന് കുർബാന, സെമിത്തേരി സന്ദർശനം.
 ഇടവക ജനങ്ങൾക്ക് നേർച്ച കാഴ്ചകൾ സമർപ്പിക്കുന്നതിനായി 20 ന് വിശുദ്ധൻ്റെ തിരുനാൾ ഇടവക ജനങ്ങൾ വീണ്ടും ആഘോഷിക്കും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments