പാലായിൽ ഇറച്ചി വില തോന്നിയ പോലെ ഈടാക്കുന്നത് നടക്കില്ലെന്ന് നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം.. പാലായിൽ ഇറച്ചി വ്യാപാരത്തിൽ മാനദണ്ഡങൾ പാലിക്കാതെ വില ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത് ഇനി അനുവദിക്കില്ലെന്നും നഗരസഭ ചെയർ പേഴ്സൺ ദിയാ ബിനുഅറിയിച്ചു..
'
Yes vartha Follow up - 2
പോത്തിറച്ചിക്ക് 435 രൂപയും പന്നിയിറച്ചിക്ക് 340 രൂപയും ആയിരിക്കും ഇനി പാലായിൽ ഈടാക്കുന്നത്.. വില ഏകീകരണം പാലായിൽ നടപ്പിൽ ആക്കാൻ ശ്രമിക്കും.. 10 ദിവസത്തിനുള്ളിൽ ഇറച്ചിക്കടകളുടെ നിലവാരം ഉയർത്തി വൃത്തിയുള്ളതാക്കും.. ജോലിക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കും.. വില വിവര ബോർഡ് നിർബന്ധമായും പ്രദർശിപ്പിക്കും.. പൊതു ജനങ്ങളിൽ നിന്നും വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നഗരസഭ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെട്ടത്.. പാലായിൽ ലൈസൻസ് ഉള്ള 20 ൽപ്പരം കട ഉടമകളെ ഇന്ന് അടിയന്തിര നോട്ടീസ് നല്കി ചെയർ പേഴ്സന്റെ ചേമ്പറിൽ വിളിച്ച് വരുത്തി ചർച്ച ചെയ്താണ് നഗസഭ ഹെൽത്ത് വിഭാഗം ഇങ്ങനെ ഒരു തീരുമാനം എടുത്തത്.. ചെയർ പേഴ്സനെ കൂടാതെ കൗൺസിലർമാർ, നഗരസഭ സെക്രട്ടറി,സൂപ്രണ്ട്,ഹെൽത്ത് സുപ്രവൈസർ, ഹെൽത്ത് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ. എന്നിവർ പങ്കെടുത്തു.. നഗരസഭ ഉദ്യോഗസ്ഥ നിർദ്ദേശം പാലിക്കാത്ത ലൈസൻസികൾക്കെതിരെ കർശ നടപടി ഉണ്ടാകുമെന്നും ചെയർ പേഴ്സൻ അറിയിച്ചു.. പൊതു ജനങ്ങൾ ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്നും എല്ലാവരും സഹകരിക്കണമെന്നും ചെയർപേഴ്സൺ അഭ്യർത്ഥിച്ചു





0 Comments