കടപ്പാട്ടൂര്‍ ഇടത്താവളത്തിൽ തീര്‍ത്ഥാടകരെ പോലീസ് തടഞ്ഞു... വാക്കേറ്റം


മകരവിളക്കിന് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രം ഇടത്താവളത്തില്‍ തീര്‍ത്ഥാടകരെ  പോലീസ് തടഞ്ഞു.

മകരജ്യോതി ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ തിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതലെന്ന നിലയിലാണ് ദേവസ്വം ബോര്‍ഡും പോലീസും ചേര്‍ന്ന ഇടത്തവളങ്ങളില്‍ ഭക്തരെ നിയന്ത്രിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരായിരുന്നു തീര്‍ത്ഥാടകരില്‍ അധികവും.


കടപ്പാട്ടൂരില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടതോടെ പൊലീസും തീര്‍ത്ഥാടകരും തമ്മില്‍ വാക്കേറ്റമുണ്ടായി. പാലാ ഡിവൈഎസ്പി കെ. സദന്‍ അടക്കം പോലീസ് സ്ഥലത്തെത്തി തീര്‍ത്ഥാടകരുമായി  സംസാരിച്ചു. വാഹനങ്ങള്‍ തടയുന്നില്ലെന്നും നിയന്ത്രിതമായി മാത്രമെ വാഹനങ്ങള്‍ കടത്തിവിടാന്‍ കഴിയുകയുള്ളുഎന്നും തിരക്ക് കുറയുന്നതനുസരിച്ച് യാത്ര തുടരാന്‍ അനുവദിക്കുമെന്നും പോലീസ് തീര്‍ത്ഥാടകരെ  അറിയിച്ചു. 


സന്നിധാനത്തെത്തിയ തീര്‍ത്ഥാടകര്‍ മകരജ്യോതി ദര്‍ശനത്തിനായി തമ്പടിക്കുന്നതിനാല്‍ സന്നിധാനത്ത് ഭക്തജനത്തിരക്ക് രൂക്ഷമായ സാഹചര്യത്തിലാണ് തീര്‍ത്ഥാടകരെ നിയന്ത്രിക്കുന്നതെന്ന് ഡിവൈഎസ്പി കെ. സദന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments