ലക്ഷ്യബോധമുള്ളവരായി വിദ്യാര്‍ത്ഥികള്‍ മാറണം - ജില്ലാ കളക്ടര്‍.... റോസ് മരിയാ ജോഷിയ്ക്ക് മാതൃവിദ്യാലയത്തിൻ്റെ അനുമോദനം





ജീവിത വിജയത്തിന് ലക്ഷ്യബോധമുള്ളവരായി മുന്നോട്ട് നീങ്ങുവാന്‍ വിദ്യാര്‍ത്ഥി സമൂഹം തയ്യാറാകണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അഭിപ്രായപ്പെട്ടു. 

ഗുജറാത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ റോവിംഗ് മത്സരത്തില്‍ കോക്‌സ്‌ലസ് ഫോറിലും കോക്‌സ്‌ലസ് എട്ടിലും സ്വര്‍ണ്ണമെഡല്‍ നേടിയ റോസ് മരിയ ജോഷി താന്നിക്കക്കുന്നേലിന് മാതൃവിദ്യാലയമായ ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നല്‍കിയ അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ കളക്ടര്‍.  

കേരളത്തിന്റെ അഭിമാനമായി മാറിയ റോസ് മരിയ ജോഷിയെ ജില്ലാ കളക്ടര്‍ പ്രത്യേകം അഭിനന്ദിച്ചു. ഇതിന് മുമ്പ് നടന്ന ഏഷ്യന്‍ വെര്‍ച്വല്‍ മീറ്റില്‍ ഗോള്‍ഡ് മെഡല്‍ നേടിയ റോസ് മരിയയെ ചേര്‍പ്പുങ്കല്‍ പൗരാവലി നേരത്തെ അനുമോദിച്ചിരുന്നു. 




യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ജോസഫ് പാനാമ്പുഴ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ ആമുഖപ്രഭാഷണം നടത്തി. 
കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പ്രൊഫ. ഡോ. മേഴ്‌സി ജോണ്‍, ജോസി പൊയ്കയില്‍, കൊഴുവനാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബി., പഞ്ചായത്ത് മെമ്പര്‍ ആലീസ് ജോയി മറ്റത്തില്‍, ഫാ. സോമി കുറ്റിയാനിയില്‍, പി.ടി.എ. പ്രസിഡന്റ് റ്റെഡി ജോര്‍ജ്ജ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ബെല്ലാ ജോസഫ്, ഹെഡ്മാസ്റ്റര്‍ ജോജി തോമസ് എന്നിവര്‍ പ്രസംഗിച്ചു.


"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments