കോട്ടയം ജില്ല അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്...... സീനിയര്‍ വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സാ കോളേജ് 225 പോയിന്റുമായി ഒന്നാം സ്ഥാനത്തും 107 പോയിന്റുമായി എസ്.ബി കോളേജ് ചങ്ങനാശ്ശേരി രണ്ടാം സ്ഥാനത്തും, 81 പോയിന്റുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജ് മൂന്നാം സ്ഥാനത്തും .






സ്വന്തം ലേഖകൻ

ജൂനിയര്‍ വിഭാഗത്തില്‍ ദ്രോണാചാര്യ കെ.പി. തോമസ് മാഷ് അക്കാദമി, പൂഞ്ഞാര്‍ 537 പോയിന്റുമായി ഒന്നാം സ്ഥാനത്തും, 175 പോയിന്റുമായി പാലാ അല്‍ഫോന്‍സാ കോളേജ് രണ്ടാം സ്ഥാനത്തും, 149.5 പോയിന്റുമായി സെന്റ് തോമസ് ഹൈസ്‌കൂള്‍ പാലാ മൂന്നാം സ്ഥാനത്തും മുന്നിട്ട് നില്‍ക്കുന്നു.

14 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ദ്രോണാചാര്യ കെ.പി. തോമസ് അക്കാഡമി 50 പോയിന്റുമായി ഒന്നാം സ്ഥാനത്തും എംഡി സെമിനാരി കോട്ടയം 47 പോയിന്റുമായി രണ്ടാം സ്ഥാനത്തും മുന്നിട്ടുനില്‍ക്കുന്നു.

14 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 68 പോയിന്റുമായി എസ്എച്ച് ജിഎച്ച്എസ്എസ് ഭരണങ്ങാനം ഒന്നാം സ്ഥാനത്തും, ഡബ്ല്യുഎംസി കെ.പി. തോമസ് അക്കാദമി 40 പോയിന്റുമായി രണ്ടാം സ്ഥാനത്തും നിലനില്‍ക്കുന്നു.

16 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 103 പോയിന്റുമായി ഡബ്ല്യുഎംസി ദ്രോണാചാര്യ കെ.പി. തോമസ് അക്കാദമി  അക്കാഡമി ഒന്നാം സ്ഥാനത്തും സെന്റ് തോമസ് എച്ച്എസ്എസ് പാലാ പോയിന്റുമായി രണ്ടാം സ്ഥാനത്തും നിലനില്‍ക്കുന്നു.

16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡബ്ല്യുഎംസി ദ്രോണാചാര്യ കെ.പി. തോമസ് അക്കാഡമി 62 പോയിന്റുമായി ഒന്നാം സ്ഥാനത്തും, 41 പോയിന്റുമായി ജിഎച്ച്എസ് ഭരണങ്ങാനം രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.

18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡബ്ല്യുഎംസി ദ്രോണാചാര്യ കെ.പി. തോമസ് അക്കാദമി 157 പോയിന്റുമായി ഒന്നാം സ്ഥാനത്തും, 46 പോയിന്റുമായി സെന്റ് തോമസ് എച്ച്എസ്എസ് പാല രണ്ടാം സ്ഥാനത്തും നിലനില്‍ക്കുന്നു.

18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡബ്ല്യുഎംസി ദ്രോണാചാര്യ കെ പി തോമസ് അക്കാഡമി 101 പോയിന്റുമായി ഒന്നാം സ്ഥാനത്തും, എസ്എച്ച് ജിഎച്ച്എസ്എസ് ഭരണങ്ങാനം 38 പോയിന്റുമായി രണ്ടാം സ്ഥാനത്തും നിലനില്‍ക്കുന്നു.

20 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 64 പോയിന്റുമായി എഫ്ബി കോളേജ് ചങ്ങനാശേരി ഒന്നാം സ്ഥാനത്തും, 50 പോയിന്റുമായി എസ്ഡി കോളേജ് കാഞ്ഞിരപ്പള്ളി രണ്ടാം സ്ഥാനത്ത് നിലനില്‍ക്കുന്നു.




20 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 175 പോയിന്റുമായി അല്‍ഫോന്‍സ കോളേജ് പാലാ ഒന്നാം സ്ഥാനത്തും, 40 പോയിന്റുമായി അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി രണ്ടാം സ്ഥാനത്തും നിലനില്‍ക്കുന്നു.




മേള നാളെ  സമാപിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര സമ്മാനദാനം നിര്‍വഹിക്കും. അല്‍ഫോന്‍സാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ റെജീനമ്മാ ജോസഫ്, അല്‍ഫോന്‍സാ കോളേജ് ബര്‍സാര്‍ ഫാ. ജോസ് ജോസഫ് എന്നിവര്‍ പ്രസംഗിക്കും. ജൂനിയര്‍ വിഭാഗത്തിലും സീനിയര്‍ വിഭാഗത്തിലും കൂടുതല്‍ പോയിന്റ് നേടുന്ന ടീമിന് ഓവറോള്‍ ചാമ്പ്യന്‍സ് ട്രോഫി സമ്മാനിക്കും.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments