ചേർപ്പുങ്കലിൽ സ്വകാര്യ ബസിനു പിന്നിൽ ബൈക്കിടിച്ച് രണ്ടു പേർക്ക് പരിക്ക്






ചേർപ്പുങ്കൽ ഇൻഡ്യാർ ഫാക്ടറിക്ക് സമീപം ഇന്ന്  വൈകുന്നേരം 4.30മായിരുന്നു അപകടം. ഫാക്ടറിക്ക് മുന്നിൽ ബസ് നിറുത്തി ആളെ ഇറക്കുമ്പോൾ പിന്നാലെയെത്തിയ ബൈക്ക് ബസിനു പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 





ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കെ. എസ്. ഇ ബി വർക്കർമാരായ സനോജ്,സജി,എന്നിവർക്ക് പരിക്കേറ്റു.
കെ എസ് ഇ ബി പിണ്ണാക്കനാട് സെക്ഷനിലെ ജീവനക്കാരായിരുന്നു. 




ഇരുവരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 

കിടങ്ങൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments