മരങ്ങാട്ടുപിള്ളി പഞ്ചായത്തിലും ഇനി ചെണ്ടുമല്ലിപ്പൂക്കളുടെ മനോഹാരിത




മരങ്ങാട്ടുപിള്ളി പഞ്ചായത്തിലും ചെണ്ടുമല്ലി വിരിയുമെന്ന് തെളിഞ്ഞു. തെളിഞ്ഞുവെന്നതിനപ്പുറം തെളിയിച്ചു എന്നതാണ് ശരി. അതും പഞ്ചായത്തംഗങ്ങള്‍ തെളിയിച്ചു എന്നായാലേ പൂര്‍ണ്ണതയുണ്ടാകൂ. 

തമിഴ്നാട്ടിലെ ബെന്തിപ്പാടങ്ങള്‍ കേട്ടറിവുള്ളവര്‍ പഞ്ചായത്തിലെത്തിയാല്‍ നിറഭംഗിയില്‍ മനോഹാരിത നിറഞ്ഞ ബെന്തിപ്പാടങ്ങള്‍ കണ്‍കുളിര്‍ക്കെ കണ്ട് മടങ്ങാം.
പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടത്തിയ ബെന്തികൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചുകഴിഞ്ഞു. 

കഴിഞ്ഞ ദിവസങ്ങളില്‍ നൂറ് കിലോയിലേറെ പൂക്കള്‍ വിറ്റഴിച്ചു കഴിഞ്ഞു. കൃഷിയിടത്തിന് സമീപമുള്ള ക്ഷേത്രങ്ങള്‍ക്കാണ് പൂക്കള്‍ വിറ്റഴിച്ചത്. 


അര  ഏക്കര്‍ സ്ഥലത്താണ് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ ചെണ്ടുമല്ലി കൃഷി നടത്തിയത്. അഞ്ഞൂറിലധികം ഹൈബ്രിഡ് തൈകളാണ് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ നട്ടുനനച്ച് വളര്‍ത്തി ഇപ്പോള്‍ പൂവിട്ടത്. 




മരങ്ങാട്ടുപിള്ളി സഹകരണബാങ്കില്‍ നിന്ന് വായ്പയെടുത്ത് നടത്തിയ കൃഷി വലിയ പ്രചോദനമാണ് നാടിന് നല്‍കിയത്.
വിപണന സാധ്യതകളടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ പഠനവിധേയമാക്കേണ്ടതുണ്ടെന്ന് കൃഷിയ്ക്ക് നേതൃത്വം നല്‍കുന്ന പഞ്ചായത്ത് പ്രസിഡൻ്റ്  ബെൽജി ഇമ്മാനുവൽ പറയുന്നു.

Post a Comment

0 Comments