ഗാന്ധി ജയന്തി നാളിൽ പാലാ നഗരസഭ ആർ വി പാർക്കിൽ മുനിസിപ്പൽ ജീവനക്കാരും മുനിസിപ്പൽ ജനപ്രതിനിധികളും ചേർന്ന് ശുചീകരണ യജ്ഞം നടത്തി.
മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ബൈജു കൊല്ലംപറമ്പിൽ, മരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നീന ജോർജ് ചെറുവള്ളിൽ, കൗൺസിലർ മായാ രാഹുൽ, മുനിസിപ്പൽ ഉദ്യോഗസ്ഥരായ വിശ്വം, ബിജോയ് മണർകാട്ട്, രഞ്ജിത്ത് തുടങ്ങിയവരും ശുചീകരണ വിഭാഗം തൊഴിലാളികളും പങ്കെടുത്തു.
0 Comments