സത്യഗ്രഹത്തെ ഗാന്ധിജി അഹിംസാത്മക സമരായുധമാക്കി: മാണി സി കാപ്പൻ.... ഗാന്ധി പ്രതിമയിൽ പുഷ്പഹാരം ചാർത്തി എം. എൽ. എ





 
സത്യഗ്രഹത്തെ ലോകത്തിലെ ഏറ്റവും വലിയ അഹിംസാത്മക  സമരായുധമാക്കി മാറ്റിയതു ഗാന്ധിജിയാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. 

ഗാന്ധിജയന്തിയോടനുബന്ധിച്ചു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കൊച്ചിടപ്പാടിയിലെ ഗാന്ധിസ്ക്വയറിൽ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി പ്രതിമയിൽ പുഷ്പാർച്ച നടത്തി സംസാരിക്കുകയായിരുന്നു എം. എൽ.എ. 




സമാധാനത്തിൻ്റെ പോരാളിയായിരുന്നു ഗാന്ധിജി. വെല്ലുവിളികൾ നിറഞ്ഞ ലോകത്ത് ഗാന്ധിയൻ  ആശയങ്ങൾക്ക് ഇന്നും പ്രസക്തി ഉണ്ടെന്ന് കാപ്പൻ ചൂണ്ടിക്കാട്ടി. ഗാന്ധിയൻ ആദർശങ്ങളാണ് രാഷ്ട്ര പുരോഗതിക്കു അടിത്തറ പാകിയതെന്നും എം എൽ എ പറഞ്ഞു. 




ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ, സാബു എബ്രാഹം,  ജോസ് മുകാല, എം പി കൃഷ്ണൻനായർ, ജോസഫ് കുര്യൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments