സ്ത്രീശാക്തീകരണ രംഗത്ത് കാല്‍ നൂറ്റാണ്ടായി കുടുംബശ്രീ സംവിധാനങ്ങളിലൂടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് മാതൃകയാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അഭിപ്രായപ്പെട്ടു.
കുടുംബശ്രീ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അകലക്കുന്നം പഞ്ചായത്ത് പട്യാലിമറ്റം എ.ഡി.എസ്.ന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ്‌മോന്‍ മുണ്ടയ്ക്കല്‍.
രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ മേളങ്ങളുടെയും പ്ലോട്ടുകളുടെയും അകമ്പടിയോടെ നൂറുകണക്കിന് കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്ത സാംസ്‌കാരിക ഘോഷയാത്രയും നടത്തപ്പെട്ടു. യോഗത്തില്‍ എ.ഡി.എസ്. പ്രസിഡന്റ് സജിത അജി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ബാബു മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അശോക് കുമാര്‍ പൂതമന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജശേഖരന്‍ നായര്‍, പഞ്ചായത്ത് മെമ്പര്‍ മാത്തുക്കുട്ടി കൈവരപ്ലാക്കല്‍, സി.ഡി.എസ്. പ്രസിഡന്റ് ബിന്ദു സജി, സി.ഡി.എസ്. മെമ്പര്‍ മിനി മധുസൂദനന്‍, എ.ഡി.എസ്. സെക്രട്ടറി സുശീലാ രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു.




0 Comments