റിവർ വ്യൂ റോഡിലെ കോമളം ഹോട്ടൽ ജംഗ്ഷൻ സ്തംഭനം ഉദ്യോഗസ്ഥ പ്ലാനിങ് വീഴ്ചയെന്ന് കോൺഗ്രസ്‌... കോൺഗ്രസ്സ് നേതാക്കളും പാലാ നഗരസഭാ കൗൺസിലർ മായാ രാഹുലും സ്ഥലം സന്ദർശിച്ചു.



മാധ്യമങ്ങൾ പൊതു ശ്രദ്ധയിൽ കൊണ്ടുവന്ന  റിവർ വ്യൂ റോഡിലെ കോമളം ഹോട്ടൽ ഭാഗത്തെ  സ്തംഭനം  വലിയ ഉദ്യോഗസ്ഥ വീഴ്ചയെന്ന് സ്ഥലം സന്ദർശിച്ച കോട്ടയം ഡി. സി.സി. വൈസ് പ്രസിഡന്റ്‌ എ കെ ചന്ദ്രമോഹനും കോൺഗ്രസ്‌ നേതാക്കളും അഭിപ്രായപ്പെട്ടു.


ഹോട്ടൽ കെട്ടിടത്തിനു ഇരുപുറവുമുള്ള കെട്ടിടങ്ങൾ നഷ്ടപരിഹാരം നൽകി ഒഴിപ്പിച്ചിട്ടുള്ളതാണ്. ആറ്റിലൂടെ റോഡ് പോകുന്നതിനാൽ ഇവിടം വേണ്ടിവരില്ല എന്നു പറഞ്ഞ ഉദ്യോഗസ്ഥർ ഇപ്പോൾ കെട്ടിടം ഒഴിയണമെന്നും നഷ്ടപരിഹാരം പിന്നീടലോചിക്കാമെന്നു പറയുന്നത് യുക്തിക്കു നിരക്കാത്തതാണ്.



ഇത് കേസിൽ കുടുക്കി  റോഡ് വികസനം തടയാനാണോ എന്നും സംശയിക്കണമെന്ന് കോൺഗ്രസ്സ് നേതാക്കൾ പറയുന്നു. കാര്യങ്ങൾ നേരെ കാണാനാണ് കോൺഗ്രസിന് ഇഷ്ടം. വികസന രംഗത്തെ കള്ളക്കളികൾ നിർത്തി ഉദ്യോഗസ്ഥർ പ്രശ്നം ഉടൻ തീർത്തു റോഡ് തുറക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. 



എ കെ ചന്ദ്രമോഹനോടൊപ്പം എ .എസ്. തോമസ് തിരുവോണം വിജയകുമാർ, പി. എൻ. ആർ. രാഹുൽ, പാലാ നഗരസഭാ കൗൺസിലർ മായാ രാഹുലുമുണ്ടായിരുന്നു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments