' പാലാ സെൻ്റ് തോമസ് കോളജിൽ "വെയ്സ്റ്റ് ലാന്റ് " ശതാബ്ദി ആഘോഷം




 സ്വന്തം ലേഖകൻ

പാലാ സെന്റ് തോമസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ എലിയട്ടിന്റെ കൃതിയായ 'വെയ്സ്റ്റ് ലാന്റിന്റെ' (1922) ശതാബ്ദി ആഘോഷം നവംബര്‍ 25 ന് സംഘടിപ്പിച്ചു.

 '1922 ദ ക്രൂവലെസ്റ്റ് ഇയര്‍ @ 100' എന്ന പേരില്‍ സംഘടിപ്പിച്ച  പരിപാടി കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ജയിംസ് ജോണ്‍ ഉദ്ഘാടനം ചെയ്തു.

റ്റി.എസ്. എലിയട്ടിന്റെ കാവ്യസൃഷ്ടിയെക്കുറിച്ച് സെന്റ് തോമസ് കോളേജ് വിഭാഗം തലവന്‍ ഡോ. സിബി ജയിംസ് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് 'വെയ്സ്റ്റ് ലാന്റിന്റെ' ദൃശ്യാവതരണം വേദിയില്‍ അരങ്ങേറി.



പ്രാഥമിക റൗണ്ടില്‍ ഇരുപത്തിമൂന്നു ടീമുകള്‍ പങ്കെടുത്ത ക്വിസ് മത്സരത്തില്‍ ഭാരത് മാതാ കോളേജ് തൃക്കാക്കര, സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ്-മഹാത്മഗാന്ധി സര്‍വ്വകലാശാല കോട്ടയം, ബസേലിയോസ് കോളേജ്, കോട്ടയം എന്നിവര്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

 

 

 





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments