കുടുംബങ്ങളുടെ കൂട്ടായ്മ വളര്‍ത്തുകയും സംരക്ഷിക്കുകയും വേണം. കുടുംബാംഗങ്ങളുടെ ഇടയിലും അയല്‍പക്ക കുടുംബങ്ങളുടെ ഇടയിലും പരസ്പര സഹകരണവും കൂട്ടായ്മയും ഉണ്ടായിരിക്കണമെന്ന് പാലാ രൂപത വികാരി ജനറാളും ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടറുമായ മോണ്‍. റവ. ഡോ. ജോസഫ് കണിയോടിക്കല്‍.
കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയുടെ കുടുംബ കൂട്ടായ്മ വാര്‍ഷിക സമ്മേളനവും ഇടവക ദിനാഘോഷവും ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു.
ഭാര്യയും ഭര്‍ത്താവും മക്കളും ഒരുമിച്ച് കൈ ചേര്‍ത്ത് നടക്കേണ്ടവരാണെന്നും പരസ്പര സ്‌നേഹവും വിശ്വാസവുമുള്ള ഒരു നല്ല സംസ്‌കാരമാണ് പടുത്തുയര്‍ത്തേണ്ടതെന്നും വികാരി ജനറല്‍ മോണ്‍ ജോസഫ് കണിയോടിക്കല്‍ ഉദ്‌ബോധിപ്പിച്ചു.
0 Comments