ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ വിവിധ പദ്ധതികൾക്കായി 1.63 -കോടി രൂപ അനുവദിച്ചു. പ്രൊഫ. ഡോ. റോസമ്മ സോണി




ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ വിവിധ പദ്ധതികൾക്കായി 1.63 കോടി രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി പത്ര സമ്മേളനത്തിൽ അറിയിച്ചു. 

 
1.38 -കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തിയാകുകയും, സ്കൂളുകളുടെ പുനർവൈദ്യുതീകരണത്തിനായുള്ള 17 -ലക്ഷം രൂപയുടെയും , അതിരമ്പുഴ പഞ്ചായത്തിലെ നീണ്ടൂർ കുരിശുപള്ളി കാരാടി റോഡ് നവീകരണത്തിനായുള്ള ഡിവിഷൻ ഫണ്ടിൽ നിന്നുള്ള 8 ലക്ഷം രൂപയുടെയും ടെണ്ടർ നടപടി ഉടൻ പൂർത്തിയാകും.
അവികസിത മേഖ ലക്കും കാർഷികമേഖലയ്ക്കും കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള പദ്ധതികളാണ് അതിരമ്പുഴ ഡിവിഷൻ നടപ്പിലാക്കുന്നതെന്ന് ഡോ. റോസമ്മ സോണി പറഞ്ഞു.

അപ്പർ കുട്ടനാട്ടിലെ നെൽ കാർഷികമേഖലയ്ക്കു വേണ്ടി 36 -ലക്ഷം രൂപയും റോഡ് നവീകരണത്തിന് 35 ലക്ഷം രൂപയും അനുവദിച്ചു. ആർപ്പൂക്കര മണിയാപറമ്പ് ആര്യാട്ടുഴ പാടശേഖരത്തിന് 16 - ലക്ഷം രൂപ, ആർപ്പൂക്കര ചൂരത്തറ പാടശേഖരത്തിന് 10 -ലക്ഷം രൂപ, നീണ്ടൂർ മക്കോത്ത് പാടശേഖരത്തിന് 10 -ലക്ഷം രൂപ ഉൾപ്പെടെ 36 ലക്ഷം നെൽ കാർഷിക മേഖലക്ക് അനുവദിച്ചു. അതിരമ്പുഴ മാർക്കറ്റ് മുണ്ടുവേലി പടി റോഡുനവീകരണ ത്തിനും കലിങ്ക് നിർമ്മാണത്തിനും 17- ലക്ഷം രൂപയും, ആർപ്പൂക്കര കസ്തൂർബ ആറാട്ടു കടവ് റോഡ് പുനരുദ്ധാരണത്തിന് 10- ലക്ഷം രൂപയും നീണ്ടൂർ കുരിശുപള്ളി-കാരാടി റോഡ് നവീകരണത്തിന് 8- ലക്ഷം രൂപയും ഉൾപ്പെടെ റോഡ് നവീകരണത്തിന് 35 .ലക്ഷം രൂപ അനുവദിച്ചു.



പിന്നോക്ക ക്ഷേമപദ്ധതിയിൽ ഉൾപ്പെടുത്തി നീണ്ടൂർ പഞ്ചായത്തിൽ അംബികാ വിലാസം കോളനി പുനരുദ്ധാരണത്തിനും സംരക്ഷണഭിത്തി നിർമ്മാണത്തിനും വേണ്ടി 20 ലക്ഷവും ശുചിത്വപദ്ധതിയിൽ ഉൾപ്പെടുത്തി ആർപ്പൂക്കര ആറാട്ടുകടവ് പ്രദേശത്ത് ഓട നിർമ്മാണത്തിനായി 20 -ലക്ഷം രൂപയും അനുവദിച്ചു. കുടമാളൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ പുനർവൈദ്യുതീകരണത്തിന് 12 ലക്ഷം രൂപയും കരിപ്പൂത്തട്ട് ഗവൺമെന്റ് ഹൈസ്കൂളിൽ പുനർ വൈദ്യുതീകരണത്തിന് 5 ലക്ഷം രൂപയും ഉൾപ്പെടെ സ്കൂളുകൾക്ക് 17 ലക്ഷം രൂപ അനുവദിച്ചു.



വെളിച്ചം പദ്ധതിയിൽ ഉൾപ്പെടുത്തി അതിരമ്പുഴ, ആർപ്പൂക്കര, അയ്മനം, നീണ്ടൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശത്ത് മിനി ഹൈമാസ്റ്റ് ലൈറ്റിനും, സ്ട്രീറ്റ് ലൈനിനും വേണ്ടി 35 ലക്ഷം രൂപ ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ചു. ഒരു കോടി അറുപത്തി മൂന്നു ലക്ഷംരൂപയുടെ മുഴുവൻ പദ്ധതികളും മാർച്ച് 31ന് മുൻപ് പൂർത്തിയാ ക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി അറിയിച്ചു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments