റബ്ബർ കർഷകർ നേരിടുന്ന ഭീകരമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാതലത്തിൽ റബ്ബർവിലസ്ഥിര താപദ്ധതി ശക്തിപ്പെടുത്തി ഒരു കിലോ റബ്ബറിന് 250 രൂപയെങ്കിലും കർഷകന് ലഭിയ്ക്കുന്ന സാഹചര്യമുണ്ടാവണമെന്നും ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടൽ അനിവാര്യമാണന്നും കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറി ഡാന്റീസ് കൂനാനിക്കൽ ആവശ്യപ്പെട്ടു.
റബ്ബർ സംഭരണത്തിനായി സംസ്ഥാനബഡ്ജറ്റിൽ 600 കോടി രൂപ അനുവദിച്ചത് സ്വാഗതാർഹമാണന്നും റബ്ബറിന്റെ സംഭരണവില വർദ്ധിപ്പിക്കാത്തത് നിരാശാജനകമാണന്നും കേന്ദ്ര സർക്കാർ തുടരുന്ന കർഷക വിരുദ്ധ സമീപനങ്ങൾക്ക് ബദലാകാൻ സംസ്ഥാന സർക്കാരിന് സാധിക്കണമെന്നും കർഷക ക്ഷേമ പദ്ധതികളുടെ കുറ്റമറ്റ നിർവ്വഹണം ഉറപ്പു വരുത്തണമെന്നും ഡാന്റീസ് കൂനാനിക്കൽ ആവശ്യപ്പെട്ടു.
കർഷക സംഘടനകളുടെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു.
കർഷക കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തുതലത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന സമ്മേളനത്തിൽ ജയ്മോൻ പുത്തൻ പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ജോർജ് പുരയിടം, ജോയി മടിയ്ക്കാങ്കൽ, സിബി മാത്യു, ജോസ് നെല്ലിയാറി, മാനുവൽ ആലാനി , വിമൽ കദളിക്കാട്ടിൽ,
തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments