പടയപ്പ എന്ന് വിളിക്കുന്ന കാട്ടാന വീണ്ടും നാട്ടിലിറങ്ങി. കടലാറില്‍ റേഷന്‍കട തകര്‍ത്തു.
ചൊക്കനാട് ഇറങ്ങിയ കാട്ടാനക്കൂട്ടം ക്ഷേത്രത്തിന് കേടുപാട് ഉണ്ടാക്കി. രണ്ടാഴ്ച മുന്‍പ് പെരിയവരൈ ലോവര്‍ ഡിവിഷനിലും ഗ്രാംസ് ലാന്‍ഡിലും രണ്ട് ഓട്ടോറിക്ഷകളും പടയപ്പ തകര്‍ത്തിരുന്നു.
മദപ്പാട് കണ്ടുതുടങ്ങിയ പടയപ്പ ഒരു മാസത്തോളമായി അക്രമാസക്തനാണ്.
കൃഷി നശിപ്പിക്കുകയും വാഹനങ്ങള്‍ ആക്രമിക്കുകയും ചെയ്യുന്നതിനാല്‍ പ്രദേശത്തെ ജനങ്ങള്‍ ആശങ്കയിലാണ്.
0 Comments