വിശുദ്ധ അല്‍ഫോന്‍സാമ്മ അധ്യാപികയായി സേവനമനുഷ്ഠിച്ച വാകക്കാട് സെന്റ് പോള്‍സ് സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങള്‍ക്കൊരുങ്ങുന്നു.
മങ്കൊമ്പ്, നരിമറ്റം, മൂന്നിലവ്, പയസ്മൗണ്ട്, ഇടമറുക് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി പ്രദേശവാസികളുടെ ആഗ്രഹപ്രകാരമാണ് വാകക്കാട് സ്‌കൂള്‍ സ്ഥാപിതമായത്. 1924-ല്‍ വാകക്കാട് പള്ളി വികാരിയായിരുന്ന റവ. ഫാ ജോര്‍ജ്ജ് മുക്കാട്ടുകുന്നേല്‍ പൊതുജനസഹകരണത്തോടെയാണ് വാകക്കാട് സ്‌കൂള്‍ സ്ഥാപിച്ചത്.
1924 ല്‍ ഇതിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കപ്പെട്ടു അപ്പസ്‌തോലനായ വിശുദ്ധ പൗലോസിന്റെ
നാമധേയം സ്‌കൂളിന് നല്‍കി. ഈ സ്‌കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ എം.പി കേശവപിളള ചമ്പക്കുളം ആയിരുന്നു. 1928-ലാണ് ഇതൊരു പൂര്‍ണ്ണ എല്‍.പി സ്‌കൂളായത്. 1932-1933 കാലഘട്ടത്തിലാണ് വിശുദ്ധ അല്‍ഫോന്‍സ ഇവിടെ അധ്യാപികയായിരുന്നത്.
ശതാബ്ദി ആഘോഷങ്ങളുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ അധ്യാപനത്തിന്റെ നവതി ആഘോഷങ്ങളുടെ സമാപനത്തിന്റെയും സര്‍വ്വിസില്‍ നിന്നു വിരമിക്കുന്ന സി. ജോബിറ്റിനുള്ള യാത്രയയപ്പ് സമ്മേളനത്തിന്റെയും ഉദ്ഘാടനം നാളെ രാവിലെ 10.30ന് നടക്കും.
പാലാ രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ റവ.ഫാ മൈക്കിള്‍ ചീരാംകുഴി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എഫ്.സി.സി. പ്രൊവിന്‍ഷ്യാല്‍ സി.ജെസി മരിയ ഓലിക്കല്‍ അനുഗ്രഹ പ്രഭാഷണവും ഈരാറ്റുപേട്ട എ.ഇ.ഒ ഷംലബിവി സി.എം. ഫോട്ടോ അനാഛാദനവും നടത്തും.
0 Comments