പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്ക്ക് 25000 രൂപ പിഴ വിധിച്ചു.
പിഴ ഒടുക്കിയില്ലെങ്കില്‍ അമ്മ അഞ്ച് ദിവസം തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ടി. മഞ്ജിത്താണ് വിധി പുറപ്പെടുവിച്ചത്.
തൃശൂര്‍ കൊഴുക്കുള്ളി സ്വദേശിയായ കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തിലാണ് കോടതി വിധി പറഞ്ഞത്. ഇക്കഴിഞ്ഞ ജനുവരി 20 ന് പൂച്ചട്ടിയിലാണ് കുട്ടി ഓടിച്ച സ്‌കൂട്ടര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. എംവിഡി ഉദ്യോഗസ്ഥര്‍ കൈകാട്ടി നിര്‍ത്തിക്കുമ്പോള്‍ സ്‌കൂട്ടറില്‍ മൂന്ന് പേരുണ്ടായിരുന്നു.
ഇതോടെ മോട്ടോര്‍വാഹന നിയമപ്രകാരം കേസെടുക്കുകയായിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് എം.വി.ഡി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന അച്ഛനെ കോടതി ഒഴിവാക്കി. കുട്ടി ഓടിച്ച വാഹനത്തിന്റെ ഉടമസ്ഥാവകാശം അമ്മയ്ക്കാണെന്ന് കണ്ടെത്തിയാണ് അച്ഛനെ ഒഴിവാക്കിയത്.




0 Comments