സമരം വിജയം...കെ. എസ്. ഇ ബി. ജീവനക്കാരന്റെ ആൽമഹത്യാ ശ്രമം .... പാലാ എക്സിക്യൂട്ടീവ് എഞ്ചിനീയറെ സസ്പെൻഡ് ചെയ്തതിൽ ജീവനക്കാർക്ക് ആഹ്ളാദം... സസ്പെൻഷൻ വാർത്ത ഇന്നലെ രാത്രി ആദ്യം റിപ്പോർട്ട് ചെയ്തത് "യെസ് വാർത്ത "....




സ്വന്തം ലേഖകൻ

കെ.എസ്.ഇ.ബി വർക്കറെ ആത്മഹത്യാശ്രമത്തിലേയ്ക്ക് തള്ളിവിട്ട സംഭവത്തിൽ ആരോപണ വിധേയനായ പാലാ ഡിവിഷൻ  എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ് ബാബുജനെ വൈദ്യുതി ബോർഡ് മാനേജ്മെന്റ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിൽ ജീവനക്കാർക്ക് ആഹ്ളാദം. സസ് പെൻഷൻ വാർത്ത ഇന്നലെ രാത്രി  ആദ്യം റിപ്പോർട്ട് ചെയ്തത് "യെസ് വാർത്ത'' ആണ്.  

ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് സിഐടിയു, ഐഎൻടിയുസി, എഐടിയുസി യൂണിയനുകളുടെ സംയുക്ത നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല സമരം മൂന്നുദിവസം പിന്നിടുമ്പോഴാണ് നടപടി. 


സമര വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്  പാലായിൽ വൈദ്യുതി ജീവനക്കാർ പ്രകടനവും യോഗവും നടത്തി.
 
സ്ഥലംമാറ്റം ലഭിച്ച് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയ
കെഎസ്ഇബി മരങ്ങാട്ടുപിള്ളി സെക്ഷനിലെ വർക്കർ ബിജുമോനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച് മുഖത്തടിച്ചു എന്ന പരാതിയിലാണ്  നടപടി. കഴിഞ്ഞ ആറിന് പാലാ ഡിവിഷൻ ഫിസിലായിരുന്നു സംഭവം. ഇതേ തുടർന്ന് രാത്രി ഓഫിസ് വാട്ട്സ്അപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം അയച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ച ബിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.



 മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ അപകടാവസ്ഥ തരണം ചെയ്ത തൊഴിലാളിയെ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. ബിജുവിന്റെ ബന്ധുക്കളുടെ പരാതിയിൽ പാലാ എക്സിക്യൂട്ടീവ് എഞ്ചിനീയർക്കെതിരെ പോലീസ് കേസെടുത്തു കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ്തല നടപടി. വൈദ്യുതി ബോർഡ്‌ സി എം ഡി ക്കു ബിജുമോന്റെ ഭാര്യ  നൽകിയ  പരാതിയിലാണ്  നടപടി.

ആരോപണ വിധേയനായ എക്സിക്യുട്ടീവ് എൻജിനിയറെ സസ്പെൻഡ് ചെയ്തതോടെ ഈ ആവശ്യം ഉന്നയിച്ച്  സംയുക്ത സമരസമിതി നേതൃത്വത്തിൽ ജീവനക്കാർ പാലാ ഡിവിഷൻ ഓഫീസ് പടിക്കൽ നടത്തിവന്ന അനശ്ചിതകാല സമരം അവസാനിപ്പിച്ചു.  സമര വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്  വൈദ്യുതി തൊഴിലാളികൾ പ്രകടനവും  യോഗവും നടത്തി. 

 

വൈദ്യുതി ഭവനിൽ ചേർന്ന യോഗം  സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ഷാർളി മാത്യു ഉദ്ഘാടനം ചെയ്തു. .എസ്ഇബി ഡബ്യുഎ സംസ്ഥാന ഭാരവാഹി അരുൺദാസ് അധ്യക്ഷനായി.   സംസ്ഥാന ഭാരവാഹികളായ പ്രദീപ് ശ്രീധരൻ, കെ ബി  ഉദയകുമാർ, എം ബി പ്രസാദ്, ഡബ്ല്യുഎഫ്. എഐടിയുസി ഡിവിഷൻ സെക്രട്ടറി റോബിൻ പി ജേക്കബ്, ഐഎൻടിയുസി ജില്ലാ സെക്രട്ടറി ഇ ജെ   വർക്കേഴ്സ് അസോസിയേഷൻ  ഡിവിഷൻ സെക്രട്ടറി ബോബി തോമസ് , സി പി
പ്രദീഷ് , സെബാസ്റ്റ്യൻ മൈക്കിൾ, പി എം ഷാനവാസ്‌ എന്നിവർ സംസാരിച്ചു




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments