സഹകരണ മേഖലയെ ഇടതുവലതു മുന്നണികള്‍ അഴിമതിക്കുള്ള മാര്‍ഗ്ഗമായി മാറ്റിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു.
ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയില്‍ ഏകീകൃത സോഫ്റ്റ്‌വെയര്‍ കൊണ്ടുവരുവാനുള്ള കേന്ദ്ര നീക്കത്തിന് അനുകൂലമായി 26 സംസ്ഥാനങ്ങള്‍ ഒപ്പുവച്ചപ്പോള്‍ കേരളം ഇതില്‍ നിന്നും പിന്‍മാറിയതിന് പിന്നിലും അഴിമതിയാണ് ലക്ഷ്യമിടുന്നത് സുരേന്ദ്രന്‍ പറഞ്ഞു.
സുതാര്യത ഇല്ലാതെ സഹകരണ മേഖലയെ തകര്‍ത്ത് ജനങ്ങളെ വഴിയാധാരമാക്കിയതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം ഇടതു വലത് ഉന്നത നേതാക്കള്‍ക്കാണ്. സഹകരണ ബാങ്കുകളില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടുള്ളവരെല്ലാം സാധാരണക്കാരില്‍ സാധാരണക്കാരാണെന്നും അവര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ ബി ജെപി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വക്താവ് അഡ്വ എന്‍ കെ നാരായണന്‍ നമ്പൂതിരി, സംസ്ഥാന സമിതി അംഗങ്ങള്‍ ആയ പി ജെ തോമസ്, പ്രൊഫ. ബി വിജയകുമാര്‍, കെ ഗുപ്തന്‍, എന്‍ കെ ശശികുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എസ് രതീഷ്, ജില്ലാ വൈസ് പ്രസിഡന്റ് എം ആര്‍ അനില്‍കുമാര്‍, മിനര്‍വ മോഹന്‍, ജില്ലാ സെക്രട്ടറിമാരായ അഖില്‍ രവീന്ദ്രന്‍, സോബിന്‍ ലാല്‍, വിനൂബ് വിശ്വം,ഡോ ശ്രീജിത്ത് കൃഷ്ണന്‍, ന്യൂനപക്ഷ മോര്‍ച്ച ദേശീയ കൗണ്‍സില്‍ അംഗം സുമിത് ജോര്‍ജ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി എസ് വിഷ്ണു, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് റോജന്‍ ജോര്‍ജ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ രഞ്ജിത് മീനഭവന്‍, സോമന്‍ തച്ചേട്ട്, ടി എ ഹരികൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് മാരായ ബിനീഷ് ചൂണ്ടച്ചേരി, സരീഷ് കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ അഡ്വ അനീഷ്, പി ആര്‍ മുരളീധരന്‍,സതീഷ് കെ ബി, ഷാനു വി എസ്, മുത്തോലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയരാജു തുടങ്ങിയവര്‍ പങ്കെടുത്തു.




0 Comments