പ്രവാസികൾ നടത്തുന്നത് നവസുവിശേഷവൽക്കരണമാണെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട് പറഞ്ഞു. പാലാ രൂപത പ്രവാസിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. പ്രവാസജീവിതം ദൈവിക പദ്ധതിയാണെന്നും മാർ കല്ലറങ്ങാട് പറഞ്ഞു.
പാലാ രൂപതാംഗങ്ങളായ പ്രവാസികളും പ്രവാസികളായിരുന്നവരുമടക്കം നൂറുകണക്കിന് കുടുംബങ്ങൾ പങ്കെടുത്തതോടെ സംഗമം സംഘശക്തിയുടേയും സംഘാടകമികവിന്റെ അനുഭവമായി മാറി.
മെത്രാഭിഷേകത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന മാർ ജോസഫ് പള്ളിക്കാപറമ്പിലിനെ സംഗമത്തിൽ ആദരിച്ചു. കുടിയേറ്റമേഖലയിൽ വിശ്വാസജീവിതം കൂടുതൽ ബലപ്പെടുത്തണമെന്ന് മാർ ജോസഫ് പള്ളിക്കാപറമ്പിൽ പറഞ്ഞു. പ്രവാസജീവിതം വളർച്ചയുടെ അടയാളമാണെന്ന് അനുഗ്രഹപ്രഭാഷണത്തിൽ ഷംഷാബാദ് രൂപത സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ പറഞ്ഞു. പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു.
മണിപ്പൂരിൽ ദുരിതം നേരിടുന്ന ജനങ്ങൾക്ക് പിന്തുണയറിയിച്ചുള്ള പ്രമേയം കുവൈറ്റ് കോർഡിനേറ്റർ സിവി പോൾ അവതരിപ്പിച്ചു.
പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് മലേപറമ്പിൽ, പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അസി.ഡയറക്ടർമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, ഗ്ലോബൽ കോർഡിനേറ്റർ ഷാജിമോൻ മങ്കുഴിക്കരി, മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ ജൂട്ടസ് പോൾ, റിട്ടേണീസ് പ്രതിനിധി ഡിജേഷ് ജോർജ് നെടിയാനി, മിഡിൽ ഈസ്റ്റ് സെക്രട്ടറി രജിത് മാത്യു , മിഡിൽ ഈസ്റ്റ് ട്രഷറർ സോജിൻ കെ. ജോൺ, സൗദി കോർഡിനേറ്റർ ബിനോയി സെബാസ്റ്റ്യൻ, മീഡിയ കോർഡിനേറ്റർ ലിസി കെ. ഫെർണാണ്ടസ്, യു.കെ പ്രതിനിധി റോളിൻ തോമസ്, യുഎഇ പ്രതിനിധി മാത്യു ലോന്തിയിൽ, പിഡിഎംഎ സെക്രട്ടറി ഷിനോജ് മാത്യു എന്നിവർ പ്രസംഗിച്ചു.
ഫാ. മാണി കൊഴുപ്പൻകുറ്റിയുടെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണ് സംഗമത്തിന് തുടക്കമായത്. വിവാഹത്തിന്റെ ജൂബിലി ആഘോഷിക്കുന്നവർ, ആധ്യാത്മികതലത്തിൽ മികച്ച പ്രവർത്തനം നടത്തിയവർ, മത്സരപരീക്ഷകളിലെ ഉന്നത വിജയികൾ, വിവിധ രചന, സാഹിത്യമത്സരവിജയികൾ എന്നിവരെ സംഗമത്തിൽ ആദരിച്ചു. പിഡിഎംഎയുടെ സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി വീൽചെയർ വിതരണവും നടത്തി. കലാപരിപാടികൾ സംഗമത്തിൽ ആവേശമേകി.




0 Comments