സിസ്റ്റര്‍ ലിന്‍സ എംഎസ്‌ജെ ( തങ്കമ്മ-70) അന്തരിച്ചു. അറുനൂറ്റിമംഗലം ഞാറക്കുന്നേല്‍ വര്‍ഗീസ്- ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്).
സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച (05.05.2026 ചൊവ്വ) ഉച്ചകഴിഞ്ഞ് ഒന്നിന് കോതമംഗലം ധര്‍മ്മഗിരി (തങ്ങളം) എംഎസ്‌ജെ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ ആരംഭിക്കും. കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
പരേത ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റല്‍ അങ്കമാലി, ലിസി ഹോസ്പിറ്റല്‍ എറണാകുളം, സെന്റ് സെബാസ്റ്റ്യന്‍സ് ഹോസ്പിറ്റല്‍ ചെറുപുഴ, സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ ബാംഗ്ലൂര്‍, സെന്റ് തോമസ് ഹോസ്പിറ്റല്‍ പോത്താനിക്കാട്, സെന്റ് ജോര്‍ജ് ഹോസ്പിറ്റല്‍ വാഴക്കുളം, സെന്റ് ജോസഫ്‌സ് ഹോസ്പിറ്റല്‍ ധര്‍മ്മഗിരി കോതമംഗലം എന്നീ ആശുപത്രികളില്‍ സേവനം ചെയ്തിട്ടുണ്ട്.
സഹോദരങ്ങള്‍ : ജോയി ഞാറക്കുന്നേല്‍ അറുനൂറ്റിമംഗലം, സിസ്റ്റര്‍ ലില്ലി തെരേസ് എംഎസ്‌ജെ ചെറുപുഴ, ഫാ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ (ഷലോം പാസ്റ്ററല്‍ സെന്റര്‍ പാലാ). സഹോദര ഭാര്യ: സോഫി ജോയി.


0 Comments