ഹിന്ദു വിശ്വാസത്തെ അവഹേളിച്ച സ്പീക്കര്‍ എ.എം.ഷംസീര്‍ മാപ്പുപറയണം - കെ.സുരേന്ദ്രന്‍



കോടിക്കണത്തിന് ഹിന്ദു വിശ്വാസികള്‍ ആരാധിക്കുന്ന  ഭഗവാന്‍ ഗണപതിയെ സംസ്ഥാന സ്പീക്കര്‍ എ.എം.ഷംസീര്‍ ആക്ഷപിച്ചിരിക്കുന്നു. സംസ്ഥാന മന്ത്രിസഭയുടെ ഭാഗമായ ഒരു പ്രതിനിധിയാണ് ഹിന്ദു വിശ്വാസത്തെയും ആരാധനയെയും ആക്ഷേപിച്ചിരിക്കുന്നത്. സ്പീക്കറുടെ മത നിന്ദയും മത വിദ്വേഷവുമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. വിശ്വാസത്തെ അവഹേളിച്ച സ്പീക്കര്‍ മാപ്പുപറയണമെന്ന് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സംസ്ഥാന തലത്തില്‍ നടക്കുന്ന സഹകരണ അദാലത്തിന്റെ ഉദ്ഘാടനത്തിന് മുനി. ടൗണ്‍ഹാളില്‍ എത്തിയ അദ്ദേഹം മധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.



ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയത്തില്‍
മികച്ച ബാലതാരമായി മാളികപ്പുറം സിനിമയില്‍ ബാലതാരമായി അഭിനയിച്ച ദേവനന്ദയെ ഒഴിവാക്കിയത് പുരസ്‌കാര നിര്‍ണ്ണയ സമിതി അംഗങ്ങള്‍ കണ്ണുപൊട്ടന്മാരായതിനാല്‍ ആണെന്ന്  കെ.സുരേന്ദ്രന്‍ പറഞ്ഞു.

പുതുപ്പള്ളിയില്‍ നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

 


ബിജെപി സംസ്ഥാന വക്താവ് അഡ്വ. എന്‍.കെ.നാരായണന്‍ നമ്പൂതിരി, സംസ്ഥാന സമിതിയംഗങ്ങളായ പ്രൊഫ.ബി.വിജയകുമാര്‍, അഡ്വ.പി.ജെ.തോമസ്, സോമശേഖരന്‍ തച്ചേട്ട്, ന്യൂനപക്ഷ മോര്‍ച്ച ദേശീയ കൗണ്‍സില്‍ അംഗം സുമിത്ത് ജോര്‍ജ്ജ്, ബിജെപി ജില്ലാ ഉപാദ്ധ്യക്ഷന്‍ എം.ആര്‍. അനില്‍കുമാര്‍, പാലാ മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി എന്നിവരും ഒപ്പമുണ്ടായിരുന്നു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments