ആറിപ്പോകാനും അഴുകിപ്പോകാനുമുള്ളതല്ല വിശ്വാസമെന്ന് ബിഷപ്പ് സ്റ്റാന്‍ലി റോമന്‍. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ലത്തീന്‍ ക്രമത്തിലുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
മൂല്യങ്ങള്‍ക്ക് വിലയില്ലാത്ത ലോകത്തിലാണ് നാം ജീവിക്കുന്നത്.ഈശോയെ തിരിച്ചറിയാത്ത, തിരിച്ചറിയാന്‍ മടിക്കുന്ന ഒരു കാലഘട്ടത്തില്‍ മനുഷ്യന്‍ ഇന്ന് വിവേകശൂന്യമായ ജീവിതം നയിക്കാനാണ് ഇഷ്ടപ്പെടുന്നത്.
അപ്രകാരമുള്ള ഒരു കാലഘട്ടത്തില്‍ ഓരോ ക്രൈസ്തവരും തന്റെ വിശ്വാസത്തെ ഊര്‍ജസ്വലപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതം നമുക്ക് കാട്ടിത്തരുന്നതെന്ന് ബിഷപ്പ് പറഞ്ഞു. ഫാ. ജോസഫ് കീരാംതടത്തില്‍, ഡോ.ആന്‍ഡ്രൂസ് മേക്കാട്ട്കുന്നേല്‍, ഫാ. ജോസഫ് കരികുളം, ഫാ. ജോര്‍ജ് ഞാറക്കുന്നേല്‍, ഫാ. മാത്യു കവളംമാക്കല്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
അഞ്ചാം ദിവസമായി നാളെ രാവിലെ 5.30ന് ഫാ. ജോണ്‍സണ്‍ പുള്ളീറ്റ്, 6.45 ന് ഫാ. സഖറിയാസ് ആട്ടപ്പാട്ട്, 8.30 ന്ഫാ. മാത്യു തെന്നാട്ടില്‍, 2.30 ന് ഫാ. ജെയിംസ് മംഗലത്ത്, 5 ന് ഫാ. സെബാസ്റ്റ്യന്‍ പടിക്കുഴുപ്പില്‍ , 7 ന് ഫാ.ജോസഫ് തറപ്പേല്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
രാവിലെ 11:30ന് ഷംഷാബാദ് രൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. ഫാ. ജോണ്‍ നടുത്തടം, ഫാ. ജെയിംസ് ചൊവ്വേലിക്കുടിയില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. 3.30 ന് ശ്രവണ പരിമിതര്‍ക്കുവേണ്ടി ഫാ. ബിജു മൂലക്കര വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.




0 Comments