കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ സംസ്ഥാന ജാഥ ആഗസ്റ്റ് 10 ന് കോട്ടയം ജില്ലയില്‍.



സഹകരണ ജീവനക്കാരോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കുക, ക്ഷീര സംഘങ്ങളില്‍ എണ്‍പതാം വകുപ്പ് പൂര്‍ണ്ണമായും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൗണ്‍സില്‍ നടത്താന്‍ പോകുന്ന പ്രക്ഷോഭണങ്ങളുടെ
 പ്രചാരണാര്‍ത്ഥം സംസ്ഥാനകമ്മറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സംസ്ഥാന മേഖല ജാഥക്ക്  ആഗസ്റ്റ് 10  വ്യാഴാഴ്ച 3 ന് പാലായില്‍   സ്വീകരണം നല്‍കുന്നതിന് സംഘടക സമിതി യോഗം തീരുമാനിച്ചു. 

പാലാ സിപിഐ ഓഫീസില്‍ നടന്ന സംഘടക സമിതി യോഗം എ ഐ റ്റി യു സി മണ്ഡലം സെക്രട്ടറി അഡ്വ പി ആര്‍ തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. ശ്യം പി അധ്യക്ഷത വഹിച്ചു. 

 

സിപിഐ ജില്ല എക്‌സിക്യൂട്ടീവ് അംഗം അഡ്വ. തോമസ് വി റ്റി, കെ സി ഇ സി ജില്ല സെക്രട്ടറി ആര്‍ ബിജു, ജില്ല പ്രസിഡന്റ് ബിജു കോടൂര്‍,സിപിഐ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാര്‍,അഡ്വ പയസ് രാമപുരം   പി കെ രവികുമാര്‍,എന്‍ എസ് സന്തോഷ് കുമാര്‍, പി എന്‍ പ്രമോദ്, കെ ബി അജേഷ്, കെ ബി സന്തോഷ് എന്നിവര്‍ പങ്കെടുത്തു. 


സംഘടക സമിതി ഭരവഹികളായി അഡ്വ പി ആര്‍ തങ്കച്ചന്‍ (പ്രസിഡന്റ്) പി എന്‍ പ്രമോദ്, പി കെ രവികുമാര്‍, സന്തോഷ് കെ ബി (വൈസ്പ്രസിഡന്റ്മാര്‍) ബിജു കോടൂര്‍ (സെക്രട്ടറി) അജേഷ് കെ ബി, എന്‍ എസ് സന്തോഷ്‌കുമാര്‍, ശ്യം പി (ജോയിന്റ് സെക്രട്ടറിമാര്‍)  സുനില്‍ കുമാര്‍ കെ വി  (ഖജാന്‍ജി) എന്നിവരെ തെരെഞ്ഞെടുത്തു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments