കരുണയുടെ മുഖമാണ് ഉമ്മന്‍ചാണ്ടി എന്ന് തോമസ് ചാഴിക്കടന്‍ എം.പിയും, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതില്‍ അതീവ ശ്രദ്ധചെലുത്തിയിട്ടുള്ള ആളാണ് ഉമ്മന്‍ ചാണ്ടി എന്ന് മോന്‍സ് ജോസഫ് എം.എല്‍.എയും പറഞ്ഞു. കുറവിലങ്ങാട് പഞ്ചായത്തും പൗരസമൂഹവും ചേര്‍ന്ന് സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ഇരുവരും.
കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടന്‍ എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ, ആര്‍ച്ച് പ്രീസ്റ്റ് ഡോ. അഗസ്റ്റിന്‍ കൂട്ടിയാനി, സി.പി.എം ജില്ലാ സെക്രട്ടിയേറ്റ് അംഗം സി.ജെ ജോസഫ്, കെ.പി.സി.സി മെമ്പര്‍ അഡ്വ. റ്റി ജോസഫ്, തോമസ് കണ്ണന്തറ, ജയിംസ് പുല്ലാപ്പള്ളില്‍, എ.എന്‍ ബാലകൃഷ്ണന്‍, പി. ഓ വര്‍ക്കി, സിബി മാണി, വി.എസ് സദാനന്ദ ശങ്കര്‍, ജോസഫ് പുതിയിടം തുടങ്ങിയ രാഷ്ട്രീയ നേതാക്കളും, ജോണ്‍സണ്‍ പുളിക്കിയില്‍, അല്‍ഫോന്‍സാ ജോസഫ്, പി.സി കുര്യന്‍, കൊച്ചുറാണി സെബാസ്റ്റ്യന്‍, സിന്‍സി മാത്യൂ, എം.എം ജോസഫ് തുടങ്ങിയ ത്രിതല പഞ്ചായത്ത് അംഗങ്ങളും, ശ്യാമള ലക്ഷ്മണന്‍,
ഇമ്മാനുവല്‍ നിധീരി, ഡോ. അശോക് കുമാര്‍ തുടങ്ങിയ മത നേതാക്കളും, യുവജന സംഘടനാ ഭാരവാഹികളും, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികളും, മുന്‍ ജനപ്രതിനിധികളും, മാധ്യമ പ്രവര്‍ത്തകരും, സാമൂഹിക സംഘടനാ നേതാക്കളും, വിദ്യാഭ്യാസ പ്രവര്‍ത്തകരും, സഹകരണ ബാങ്ക് ബോര്‍ഡ് മെമ്പര്‍മാര്‍, പെന്‍ഷന്‍ സംഘടനാ ഭാരവാഹികളും, എക്‌സ് സര്‍വ്വീസ് മെന്‍ സംഘടനാ ഭാരവാഹികളും തുടങ്ങി നൂറിലധികം ആളുകള്‍ അനുശോചനം അറിയിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്‍പില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് അനുസ്മരണ സമ്മേളനം ആരംഭിച്ചത്.




0 Comments