ഇടുക്കിയിലെ ഡെപ്യൂട്ടി തഹസില്‍ദാരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
ഇന്നലെ രാത്രി 10 മണിയോടെ വീടിനുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവില്‍ അബ്ദുല്‍ സലാം (46) ആണ് മരിച്ചത്.
ചെറുതോണി പാറേമാവില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു അബ്ദുല്‍ സലാം. ഫോണ്‍ വിളിച്ചിട്ട് എടുക്കാതെ വന്നതോടെ ബന്ധുക്കള്‍ വീട്ടുടമയെ വിവരം അറിയിച്ചു. വീട്ടുടമസ്ഥന്‍ എത്തി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കാണുന്നത്.




0 Comments