മകന്‍ മുഖ്യാതിഥി, അമ്മ മുഖ്യപ്രഭാഷണം; രാമായണ സമ്മേളനത്തില്‍ ഈ അപൂര്‍വ്വത



മകന്‍ മുഖ്യാതിഥിയായ രാമായണ വിചാരധാര ഉദ്ഘാടന സമ്മേളനത്തിലെ മുഖ്യപ്രഭാഷണം അമ്മയുടെ വക!

ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ രാത്രി നടന്ന രാമായണ വിചാരധാര ഉദ്ഘാടന സമ്മേളനത്തിലെ മുഖ്യാതിഥി കൊച്ചി ഇന്‍കംടാക്‌സ് അഡീഷണല്‍ കമ്മീഷണര്‍ ജ്യോതിസ് മോഹന്‍ ഐ.ആര്‍.എസ്. ആയിരുന്നു. ഇതേ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയത് ജ്യോതിസ് മോഹന്റെ അമ്മയും എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ വനിതാസംഘം ചെയര്‍പേഴ്‌സണുമായ മിനര്‍വാ മോഹനും. 

രണ്ടുപേരും ഒരേ സമ്മേളനത്തില്‍ പ്രധാന കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നത് ഇതാദ്യമായാണ്. ഇതിനുള്ള അവസരം ഒരുക്കിയ കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്ര ഭരണസമിതിക്കും ഭക്തജനങ്ങള്‍ക്കും ഇരുവരും പ്രത്യേകം നന്ദി പറഞ്ഞു. 



2010 ല്‍ സിവില്‍ സര്‍വ്വീസില്‍ പ്രവേശിച്ച ജ്യോതിസ്‌മോഹന്‍ തൃശ്ശൂരും കൊച്ചിയിലും പിന്നീട് വര്‍ഷങ്ങളോളം മുംബൈയിലും ഇന്‍കംടാക്‌സ് ഓഫീസറായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായികൊച്ചിയില്‍ ഇന്‍കംടാക്‌സ് അഡീഷണല്‍ കമ്മീഷണറാണ്. 

ജോലിയുടെ തലക്കനമില്ലാതെ എല്ലാവരോടും വിനയാന്വിതനായി പെരുമാറുന്ന ജ്യോതിസ് മോഹന് സിവില്‍ സര്‍വ്വീസിലും പുറത്തും ധാരാളം സുഹൃത്തുക്കളുണ്ട്. സിവില്‍ സര്‍വ്വീസ് കോച്ചിംഗ് ക്ലാസുകളും മോട്ടിവേഷണല്‍ ക്ലാസുകളും എടുക്കുന്നതില്‍ പ്രഗത്ഭനാണ്.



പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ 17 വര്‍ഷം ജനപ്രതിനിധിയായിരുന്ന മിനര്‍വാ മോഹന്‍ ഏഴ് വര്‍ഷം പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ഇപ്പോള്‍ ബി.ജെ.പി. കോട്ടയം ജില്ലാ വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ കോട്ടയം അസംബ്ലി മണ്ഡലത്തില്‍ എന്‍.ഡി.എ.യുടെ സ്ഥാനാര്‍ത്ഥിയുമായിരുന്നു. പൂഞ്ഞാര്‍ പെരിങ്ങുളം ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റുമാണ്.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments