സീറോ മലബാര്‍ സിനഡല്‍ കമ്മറ്റിയും പാലാ സെന്റ് തോമസ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന ദേശീയ സെമിനാര്‍ ബുധനാഴ്ച പാലാ സെന്റ് ജോസഫ്‌സ് ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വീഡിയോ ഇവിടെ കാണാം.👇👇👇
തലശ്ശേരി രൂപതാ ആര്‍ച്ച് ബിഷപ്പും സീറോ മലബാര്‍ സിനഡല്‍ കമ്മറ്റിയംഗവുമായ മാര്‍ ജോസഫ് പാംപ്ലാനി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിക്കും.
മാര്‍ തോമസ് തറയില്‍, റവ. ഡോ. ജോസഫ് തടത്തില്‍, റവ. ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം എന്നിവര്‍ പങ്കെടുക്കും.
പ്രൊഫ. സൈമണ്‍ തട്ടില്‍, അലോഷ്യസ് എഡ്വേര്‍ഡ് ജെ. എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
സീറോ മലബാര്‍ സഭയുടെ പരിധിയില്‍ വരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജര്‍, പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, ബര്‍സാര്‍, വകുപ്പുതലവന്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കും. 2025 ഓടെ പൂര്‍ണ്ണമായും നടപ്പിലാകുമെന്ന് കരുതുന്ന നവീന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രായോഗിക പാഠങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യുമെന്ന് സംഘാടകരായ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ഡോ. ജെയിംസ് ജോണ്‍ മംഗലത്ത്, ഡോ. സണ്ണി കുര്യാക്കോസ്, ഡോ. ഡേവീസ് സേവ്യര്‍, ഫാ. ജോര്‍ജ്ജ് പുല്ലുകാലായില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.




0 Comments