ഒരുമയുടെ 'അന്നദാനം മഹാദാനം' പാലാ ആശുപത്രിയിലേക്കും



ഞീഴൂര്‍ ഒരുമ ചാരിറ്റബിള്‍  സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന അന്നദാനം മഹാദാനം എന്ന പദ്ധതി പാലാ ആയുര്‍വേദ ആശുപത്രിയിലും നടപ്പാക്കി.  

മാണി സി. കാപ്പന്‍ എം.എല്‍.എ.  പദ്ധതി ഉദ്ഘാടനം ചെയ്തു. പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ അദ്ധ്യക്ഷത വഹിച്ചു.



എല്ലാ ദിവസവും ഉച്ചയ്ക്ക് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. വൈക്കം, ഉഴവൂര്‍ കുറവിലങ്ങാട്, കൂടല്ലൂര്‍ എന്നീ ആശുപത്രികളില്‍ എല്ലാ ദിവസവും അന്നദാനം നടത്തി വരുന്നു. കൂടാതെ വഴിയോരങ്ങളില്‍ കഴിയുന്നവര്‍, വീടുകളില്‍ ആശ്രയിക്കാന്‍ ആരുമില്ലാതെ അസുഖ ബാധിതരും, വൃദ്ധരും, അംഗപരിമിതരുമായുള്ള 5 കുടുംബങ്ങളില്‍ മൂന്നു നേരവും ഒരുമ ഭക്ഷണം എത്തിച്ചു നല്‍കി വരുന്നു.



യോഗത്തില്‍ ഒരുമ പ്രസിഡന്റ് കെ.കെ. ജോസ് പ്രകാശ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ്, പാലാ ആയുര്‍വേദ ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. ബിനോജ് കെ. ജോസ്, ഡോ. ബിന്ദു എം, കെ.പി. വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഒരുമയുടെ ഭാരവാഹികളായ ഷാജി അഖില്‍നിവാസ്, പ്രസാദ് എം, ജോയി മയിലംവേലി, ഷിജു കൊടിപ്പറമ്പില്‍, അസറുദ്ദീന്‍ ഇല്ലിക്കല്‍, ദിലിപ് പ്രണവം, ബിജി സനീഷ്, സിന്‍ജാ ഷാജി, ശ്രുതി, സന്തോഷ്, ദിവ്യാ ഷിജു, സിജി പ്രസാദ്, രജിഷ് കൊടിപ്പറമ്പില്‍, തോമസ് മരോട്ടിക്കുന്നേല്‍, ചന്ദ്രമോഹന പണിക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments