യുഡിഎഫിന് വലിയ പ്രതീക്ഷ; നൂറ് സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തും: അപു ജോണ്‍ ജോസഫ്



 നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യുഡിഎഫിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന കോര്‍ഡിനേറ്ററും തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ അപു ജോണ്‍ ജോസഫ്. തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണി പ്രതീക്ഷിച്ച അനുകൂല തരംഗം എക്‌സിറ്റ് പോളുകളിലും പ്രതിഫലിച്ചിട്ടുണ്ടെന്ന് അപു ജോണ്‍ ജോസഫ് പറഞ്ഞു. യുഡിഎഫ് സഖ്യം 100 സീറ്റുകള്‍ വരെ നേടി അധികാരത്തില്‍ വരുമെന്ന് അപു ജോണ്‍ ജോസഫ് പ്രത്യാശ പ്രകടിപ്പിച്ചു. മത്സരിച്ച എട്ട് സീറ്റുകളില്‍ ഏഴിലും വിജയം ഉറപ്പാണ്. യുഡിഎഫ് തരംഗമുണ്ടായാല്‍ എട്ട് സീറ്റുകളിലും ജയം സുനിശ്ചിതമാണ്. കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചര്‍ച്ചകള്‍ പാര്‍ട്ടിയുടെ ജനാധിപത്യ സ്വഭാവമാണ് വ്യക്തമാക്കുന്നത്. 


ഇത് പോരായ്മയല്ല, മറിച്ച് മേന്മയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പൂര്‍ണ്ണ അധികാരം കോണ്‍ഗ്രസ് നേതൃത്വത്തിനാണ്. അവര്‍ എടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കും. മന്ത്രിസ്ഥാനങ്ങളെ സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകള്‍ നാലാം തീയതി തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാത്രമേ നടക്കൂ. ഘടകകക്ഷികള്‍ക്ക് അര്‍ഹമായ പരിഗണനയും മാന്യമായ സ്ഥാനങ്ങളും ലഭിക്കുമെന്ന് ഉറപ്പുണ്ട്. ‘മുന്നണി സംവിധാനത്തിന്റെ കെട്ടുറപ്പിനായി ചില സീറ്റുകളില്‍ വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന സര്‍ക്കാര്‍ ജനവിധി മാനിച്ച് മികച്ച ഭരണം കാഴ്ചവയ്ക്കും.’ – അപു ജോണ്‍ ജോസഫ് 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments