മണിപ്പൂര്‍ സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ക്കും മനുഷ്യ വേട്ടയ്ക്കും ആരാധനാലയ ധ്വംസനത്തിനുംഅറുതി വരുത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കുവാന്‍ തയ്യാറാവാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായുള്ള ബഹുജന സംഗമം ചൊവ്വ 5 മണിക്ക് പാലായില്‍ നടത്തും.
ളാലം പാലം ജംഗ്ഷനില്‍ നടക്കുന്ന യോഗം എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്യും.ബാബു കെ.ജോര്‍ജ് അദ്ധ്യക്ഷത വഹിക്കും.
ലാലിച്ചന്‍ ജോര്‍ജ്, പി.എം.ജോസഫ്, ടോബിന്‍ കെ.അലക്‌സ്, പി.കെ.ഷാജകുമാര്‍, പീറ്റര്‍ പന്തലാനി, അഡ്വ. വി.എല്‍. സെബാസ്‌ററ്യന്‍ എന്നിവര്‍ പ്രസംഗിക്കും.




0 Comments