രാമായണം കേവലം ഒരു മാസത്തേക്ക് മാത്രമുള്ള പാരായണ വിഷയമല്ലെന്നും നിത്യജീവിതത്തിന്റെ ഭാഗമാക്കേണ്ടതാണെന്നും പൂഞ്ഞാര്‍ വേദര്‍ഷി ആശ്രമം മഠാധിപതി സ്വാമി ദര്‍ശനാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു.
മഹത്തായ ഈ നിഷ്ഠയില്‍ നിന്നും വര്‍ഷത്തിലെ പതിനൊന്നു മാസങ്ങളിലും വ്യതിചലിക്കുന്നത് ഋഷികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വെമ്പള്ളി ദേവീക്ഷേത്ര സന്നിധിയില്‍ ആരംഭിച്ച ശ്രീമദ് രാമായണ തത്വസമീക്ഷയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിയുടെ ഭാഷ ശുദ്ധമാക്കുന്നതിന് സുന്ദരകാണ്ഡം ഏറ്റവും ഉപകാരപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെമ്പള്ളി കാവിലമ്മ സേവാസമിതി പ്രസിഡന്റ് പി. ജിതേന്ദ്രകുമാര്‍ അദ്ധ്യക്ഷനായിരുന്നു.
രാം പ്രസ്ഥാന്‍ സംസ്ഥാന അദ്ധ്യക്ഷ ശാന്ത എസ്. പിള്ള രാമായണ സന്ദേശം നല്‍കി. രാമായണ തത്വസമീക്ഷാചാര്യന്‍ പി.കെ.അനീഷ് രാമായണ മാഹാത്മ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. മല്ലികാ ദേവി രാമായണ പാരായണം നടത്തി. ഇ.പി.ഗിരീഷ് സ്വാഗതവും പി.ഡി. വേണുകുട്ടന്‍ നന്ദിയും പറഞ്ഞു




0 Comments