സുനിൽ പാലാ
ഇതേപ്പറ്റി സാംജി പഴേ പറമ്പിൽ സമൂഹ മാധ്യമത്തിൽ കുറിച്ചത് ഇങ്ങനെ .....
(സാംജി യുടെ നമ്പർ- 9745 604817)
ആ പാതി രാത്രിയിൽ ഞാൻ കണ്ട കാഴ്ചയെപ്പറ്റിയാണ് ഇവിടെ കുറിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച (12-8-2O 23) വൈകിട്ട് തൊടുപുഴയിലുള്ള എൻ്റെ സുഹൃത്തിനെ നെടുമ്പാശ്ശേരിയിൽ എയർപോർട്ടിൽ വിട്ട് തിരിച്ച് എൻ്റെ കൂടെയുണ്ടായിരുന്ന എബി ജെ ജോസിനെ കൊച്ചിടപ്പാടിയിലുള്ള വീട്ടിൽ വിട്ടതിന് ശേഷം രാത്രി 12.30 ഓടു കൂടി ഞാൻ ഭരണങ്ങാനം വഴി പൈകയിലുള്ള എൻ്റെ വീട്ടിലേയ്ക്ക് പോവുകയായിരുന്നു''
ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഭാഗം.... ഈ ഭാഗത്ത് ഒരു കിലോമീറ്ററോളം വീടുകൾ ഇല്ല. കൃത്യം 12.30നാണ് വിലങ്ങു പാറ പാലത്തിലേയ്ക്ക് എൻ്റെ വണ്ടി കയറുന്നത്.
ഈ സമയം പാലത്തിൻ്റെ നടുക്ക് ഹെഡ് ലൈറ്റ് അടിച്ചപ്പോൾ ഒരു തിളക്കം ...ഇതോടെ എൻ്റെ ' അടിവയറ്റിൽ നിന്നും ഒരു ആന്തൽ.... ഞാൻ ധൈര്യം കൈവിടാതെ പതുക്കെ വണ്ടി മുന്നോട്ടെടുത്തു പാലത്തിന് നടുവിൽ എത്തിയപ്പോൾ ഒരു നിക്കർ മാത്രം ധരിച്ച ബാലൻ പത്തു പന്ത്രണ്ട് വയസ്സ് കാണും. എന്തു ചെയ്യണമെന്ന് ഞാൻ ആലോചിച്ചു ...കുട്ടിയെ കണ്ട് വണ്ടി നിർത്തിയാൽ എന്തു സംഭവിക്കും.... നിർത്തണ്ട എന്നു ഞാൻ തീരുമാനിച്ചു.
കാറ് കുട്ടിയുടെ അടുത്തെത്തിയപ്പോൾ സൈഡിലേയ്ക്ക് മാറി നിന്ന ആ കുട്ടി തലയ്ക്ക് ചുറ്റും തൻ്റെ കൈകൾ കറക്കി കൈ ഉയർത്തി അനുഗ്രഹിക്കുന്ന പോലെ നിന്നു ഒന്നു പുഞ്ചിരിച്ചു.'വണ്ടി കടന്നു പോയപ്പോൾ കണ്ണാടിയിൽ കൂടി നോക്കിയപ്പോഴും അരണ്ട വെളിച്ചത്തിൽ കൈകൾ ഉയർത്തി നിൽക്കുന്ന ബാലനെ ഞാൻ കണ്ടു. ആരായിരിക്കും രാത്രിയിൽ അവിടെ നിന്ന ആ കുട്ടി'...? പിന്നീട് ഞാനോർത്തു വണ്ടി നിർത്താമായിരുന്നു!!!' പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടില്ലല്ലോ എന്ന് പറഞ്ഞാണ് സാംജി കുറിപ്പ് അവസാനിപ്പിക്കുന്നത് ....
സാംജി കണ്ടത് സാക്ഷാൽ ഭരണങ്ങാനത്തപ്പനെ ആണെന്ന് സമൂഹമാധ്യമങ്ങളിലെ ഭൂരിപക്ഷം കമൻ്റുകളും ...
എന്നാൽ ഹ്രസ്വചിത്ര തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവുമായ സാംജി യുടെ പുതിയ ചിത്രമായിരിക്കാം ഇതെന്ന് മറ്റു ചിലർ ... അന്ന് ഏത് ബ്രാൻഡാണ് അടിച്ചതെന്ന് ചോദിച്ചവരുമുണ്ട്.
ഇത് അടിസ്ഥാനമാക്കി ഹൊറർ നോവൽ വേണോ, ഭക്തി നോവൽ രചിക്കണോ എന്നാണ് കഥാകാരി സിജിതാ അനിൽ സാംജി യുടെ കുറിപ്പിനടിയിൽ കമൻ്റിട്ടത്. വിവരങ്ങൾ നേരിട്ടറിയാൻ സാംജി ജോർജിനെ വിളിക്കാം നമ്പർ -9745 604817




0 Comments