സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സന്നദ്ധ സംഘടനയായ കടപ്ലാമറ്റം രൂപ രേഖയുടെ ആഭിമുഖ്യത്തില്‍ 75പേരുടെ സന്നദ്ധ രക്തദാനം 15ന് രാവിലെ ഒന്‍പതിന് കടപ്ലാമറ്റം ഗവ. ആശുപത്രിയില്‍ നടക്കും.
സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയം, രക്തദാന ഫോറം വിപുലീകരണം, അവയവദാന സമ്മതപത്രം, ജീവിത ശൈലി രോഗനിര്‍ണ്ണയം എന്നിവയും കോട്ടയം മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും.
പാലാ ഡി.വൈ.എസ്.പി എ.ജെ. തോമസ് ഉദ്ഘാടനം ചെയ്യും. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കീല്‍ അവയവദാന സമ്മതപത്രം സ്വീകരിക്കും.
ഫോണ്‍- 9446862439,9447145025




0 Comments