ഉഷ രാജു മരങ്ങാട്ടുപിള്ളി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്.

 
 
മരങ്ങാട്ടുപിള്ളി ഗ്രാമ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ലെ ഉഷ രാജു വിജയിച്ചു. 
 
എൽ ഡി എഫ് മുൻ ധാരണ പ്രകാരം വൈസ് പ്രഡിഡന്റ് കേരള കോൺഗ്രസ്സിലെ നിർമ്മല ദിവാകരൻ രാജീവച്ചതിനാലാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 




 
എൽ ഡി എഫ്   10, യു ഡി എഫ് 3, ബിജെപി 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. ഇതിൽ എൽ ഡി എഫ് ന്റെ രണ്ട് വോട്ട് അസാധുവായി ബിജെപി യുടെ ഒരു വോട്ടും അസാധുവാക്കി. ഉഷക്ക് 8വോട്ടും എതിർ സ്ഥാനാർത്ഥി ക്ക് 3വോട്ടും ലഭിച്ചു.   
 
11 മണിക്ക് പഞ്ചായത്ത്‌ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ ജോ പൈനാപ്പള്ളി വരണാധികാരി ആയിരുന്നു.  രണ്ടര വർഷം ഉഷ രാജു വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. 
 

 
സിപിഐ പ്രതിനിധിയായി ഏഴാം വാർഡ് അണ്ടൂരുനിന്നാണ് ഉഷ വിജയിച്ചത്. സിപിഐ മരങ്ങാട്ടുപിള്ളി ലോക്കൽ കമ്മറ്റി അംഗവും, മഹിളാ സംഘം മണ്ഡലം കമ്മറ്റി അംഗവുമാണ്



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments