ദേശാഭിമാന ആഘോഷം വിവിധ പരിപാടികളോടെ ഈരാറ്റുപേട്ട നഗരസഭ ആചരിച്ചു.




ആസാദി കാ അമ്യത് മഹോത്സവ്, മേരി മാട്ടാ മേ രാ ദേശ്, അഥവാ എന്റെ മണ്ണ്, എന്റെ രാജ്യം എന്ന ദേശാഭിമാന ആഘോഷം വിവിധ പരിപാടികളോടെ ഈരാറ്റുപേട്ട നഗരസഭ ആചരിച്ചു. 

ഇതിന്റെ ഭാഗമായി മുസ്ലീം ഗേള്‍സ് സ്‌കൂളില്‍ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത ഭാഗത്ത് നിര്‍മിച്ച സെല്‍ഫി പോയിന്റിന്റെ ഉദ്ഘാടനം വ്യക്ഷതൈ നല്‍കി കൊണ്ട് നഗരസഭാദ്ധ്യക്ഷ സുഹ്‌റ അബ്ദുല്‍ ഖാദര്‍ നിര്‍വ്വഹിച്ചു.



സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലീന എം.പി തൈ ഏറ്റുവാങ്ങി. വൈസ് ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് ഇല്യാസ്, പ്രതിപക്ഷ നേതാവ് അനസ് പാറയില്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, എസ്.പി.സി കേഡറ്റുകള്‍ ഗൈഡ്‌സ് ,എന്‍ എസ് , എസ് , ജെ.ആര്‍ സി , വോളന്റിയേഴ്‌സ് അദ്ധ്യാപക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments