തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ദേശീയ സെമിനാര്‍


തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളസാഹിത്യ വിഭാഗം സംസ്ഥാന സര്‍വ്വവിജ്ഞാന കോശം ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് വ്യാഴാഴ്ച്ചയും, വെളളിയാഴ്ച്ചയും ദേശീയ സെമിനാര്‍ നടത്തും. 

'ശേഷിവാദം: വിചാരവും വിശകലനവും'' എന്ന വിഷയത്തെ മുന്‍നിര്‍ത്തിയാണ് സെമിനാര്‍. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് അധ്യാപകര്‍, ഗവേഷക വിദ്യാര്‍ത്ഥികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കും.



മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ അഭിമുഖീകരിക്കുന്ന വിവേചനങ്ങളെയാണ് ശേഷിവാദം അഭിസംബോധന ചെയ്യുന്നത്. ഈ വിഷയത്തില്‍ പൊതുസമൂഹത്തിന് അവബോധം ഉണ്ടാകേണ്ടതിന്റെ അനിവാര്യതയെ കുറിച്ചുള്ള തിരിച്ചറിവാണ് സെമിനാറിന്റെ പ്രചോദനമെന്ന് സംഘാടകര്‍ അറിയിച്ചു. രണ്ടുദിവസങ്ങളിലായി നടക്കുന്ന സെമിനാറില്‍ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള വിദഗ്ദര്‍ സംസാരിക്കും.

 


സംസ്ഥാന സര്‍വവിജ്ഞാന കോശം അധ്യക്ഷയും എഴുത്തുകാരിയുമായ ഡോ. മ്യൂസ് മേരി ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ കോതമംഗലം രൂപത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജര്‍ റവ. ഡോ. പയസ് മലേക്കണ്ടത്തില്‍ അധ്യക്ഷത വഹിക്കും.

കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിജിമോള്‍ തോമസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാജു എബ്രഹാം, ബര്‍സാര്‍ ഫാ.ബെന്‍സണ്‍ ആന്റണി, ഡോ. രേഖ നായര്‍, ഡോ.സിസ്റ്റര്‍ നോയല്‍ റോസ്, ഡോ. സിസ്റ്റര്‍ ബിന്‍സി സി ജെ എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കും. താല്‍പര്യമുള്ളവര്‍ക്ക് സെമിനാറില്‍ പങ്കെടുക്കാവുന്നതാണ്.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments