ആശുപത്രികള്‍ ജനസേവനം മാത്രം ലക്ഷ്യംവച്ചുള്ളതാകണം - മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി... ഭരണങ്ങാനം മേരിഗിരി ഹോസ്പിറ്റല്‍ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു.



ജനസേവനം മാത്രം ലക്ഷ്യംവച്ചുകൊണ്ടുള്ള ആശുപത്രികളായിരിക്കണം ക്രൈസ്തവരുടേതെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. 

സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലും ജനസേവനമാണ് നടക്കേണ്ടത്. അല്ലാതെ വ്യാപാരമോ വ്യവസായമോ അല്ല. അങ്ങനെയുള്ള പരിവര്‍ത്തനത്തിലൂടെ ജനങ്ങളുടെ ചിന്താഗതിയില്‍ നല്ല അഭിപ്രായം കൊണ്ടുവരാന്‍ കഴിയുമെന്നും അദ്ദേഹം തുടര്‍ന്നു.

ഭരണങ്ങാനം മേരിഗിരി ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. 



ആതുരുശുശ്രൂഷാ കേന്ദ്രങ്ങളില്‍ ദൈവത്തിന്റെ സ്‌നേഹവും കാരുണ്യവുമാണ് പ്രകാശിതമാകേണ്ടത്. കര്‍ത്താവിന്റെ സ്‌നേഹത്തിന്റെ ദൗത്യമായിരിക്കണം ആശുപത്രികള്‍ തുടരേണ്ടതെന്നും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു.

സമ്മേളനത്തില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. എം.പി. മാരായ ജോസ് കെ. മാണി, തോമസ് ചാഴികാടന്‍, മാണി സി. കാപ്പന്‍ എം.എല്‍.എ., റവ. ഡോ. ബിനു കുന്നത്ത്, സിസ്റ്റര്‍ ലില്ലി ജോസഫ് എം.എം.എസ്., ലിസി സണ്ണി, ഫാ. സഖറിയാസ് ആട്ടപ്പാട്ട്, ഫാ. സിബി പാറടിയില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്‌സ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആഗ്നസ് എം.എം.എസ്. ജൂബിലി സുവനീര്‍ പ്രകാശനം ചെയ്തു.

 

 

 ഐ.എച്ച്.എം. ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മിനി തോമസ് എം.എം.എസ്. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസി. അഡ്മിനിസ്‌ട്രേറ്റര്‍ ജോസ്ബിന്‍ മാത്യു സ്വാഗതവും ഐ.എച്ച്.എം. സ്‌കൂള്‍ ഓഫ് നേഴ്‌സിംഗ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എലിസബത്ത് മഞ്ഞളി നന്ദിയും പറഞ്ഞു.

പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ നൂറുകണക്കിനാളുകളാണ് മേരിഗിരിയിലേക്കെത്തിയത്.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments