മഞ്ഞാമറ്റം സെന്റ് ആന്റണീസ് സ്‌കൂളില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി.


മഞ്ഞാമറ്റം സെന്റ് ആന്റണീസ് എല്‍.പി. സ്‌കൂളില്‍ ഹോമിയോ പ്രതിരോധമരുന്നു വിതരണവും സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി. 


ഹെഡ്മാസ്റ്റര്‍ സജിമോന്‍ ജോസഫ് അധ്യക്ഷനായ യോഗം കോട്ടയം ജില്ലാ പഞ്ചായത്തംഗം രാധാ വി നായര്‍ ഉത്ഘാടനം ചെയ്തു.



പി.റ്റി.എ സംഭാവന ചെയ്ത ഫാനുകളുടെ സ്വിച്ച് ഓണ്‍ കര്‍മം കൊഴുവനാല്‍ സബ്ജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഷൈല സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. പ്രസ്തുത യോഗത്തില്‍ അകലക്കുന്നം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജാന്‍സി ബാബു, കൊഴുവനാല്‍ ബി.പി.സി. ഡോ. ടെന്നി വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.



കരിമ്പാനി ഗവ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ വസുധ  എസ് കുട്ടികളെയും രക്ഷിതാക്കളെയും പരിശോധിക്കുകയും പ്രതിരോധമരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്തു പി.ടി.എ. പ്രസിഡന്റ് ടിസ് വയലുങ്കല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അധ്യാപകര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments